മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക്

Spread the love

ചികില്‍സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക്. നാളെ പുലര്‍ച്ചെ ദുബായ് വഴിയുള്ള വിമാനത്തിലാണ് പോകുന്നത്. പത്തുദിവസമാണ് വിദേശസന്ദര്‍ശനം. വിദഗ്ധ ചികിത്സയാക്കാണ് മുഖ്യമന്ത്രി വിദേശത്തേക്ക് പോകുന്നത്.തുടർ ചികിത്സയുടെ ഭാ​ഗമായാണ് മുഖ്യമന്ത്രി പോവുന്നതെന്നാണ് വിവരം. പുലർച്ചെയാണ് മുഖ്യമന്ത്രിയുടെ ഫ്ലൈറ്റ്. നേരത്തെ, മയോക്ലിനിക്കൽ മുഖ്യമന്ത്രി ചികിത്സ തേടിയിരുന്നു. അതിൻ്റെ തുടർ ചികിത്സയ്ക്കും പരിശോധനയ്ക്കും വേണ്ടിയാണ് മുഖ്യമന്ത്രിയുടെ യാത്ര. കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് മകൾക്ക് കൂട്ടിരിപ്പിനെത്തിയ അമ്മ മരിച്ച സംഭവത്തിൽ വ്യാപകമായി പ്രതിഷേധം നടക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ യാത്ര എന്നതും ശ്രദ്ധേയമാണ്. ഇന്നലെ കോട്ടയം മെഡിക്കൽ കോളേജിൽ സന്ദർശനത്തിനെത്തിയ മുഖ്യമന്ത്രി യാതൊന്നും പ്രതികരിച്ചിരുന്നില്ല. എല്ലാം മന്ത്രിമാർ പറയുമെന്ന് മാത്രമായിരുന്നു പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *