പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തി നിരന്തരം പീഡിപ്പിച്ച യുവാവിനെ പോലീസ് പിടികൂടി
നെയ്യാർഡാം : പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തി നിരന്തരം പീഡിപ്പിച്ച യുവാവിനെ നെയ്യാർ ഡാം പോലീസ് ആർ ചെയ്തു. ഇക്കഴിഞ്ഞ മാസം മൂന്നാം തീയതി ഘോഷയാത്രയ്ക്കിടെ കണ്ടുമുട്ടിയ പെൺകുട്ടിയാണ് ഇയാൾ വീണ്ടും നെയ്യാർ ഡാമിൽ വച്ച് കണ്ടപ്പോൾ പരിചയം പുതുക്കി ഫോൺ നമ്പർ വാങ്ങി ഇതിലൂടെ സൗഹൃദം സ്ഥാപിച്ച കുട്ടിയെ വീട്ടിൽ വിളിച്ചു വരുത്തി പീഡനത്തിന് ഇരയാക്കിയത് വെള്ളനാട് മിത്രാ നികേതൻ ആർ കെ ഭവനിൽ നിന്നും ഇപ്പോൾ നെയ്യാർ ഡാമിൽ നാരകത്തിൻ കുഴിയിൽ സദാശിവൻ കാണിയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ആദർശ് 24നയാണ് പോലീസ് പിടികൂടിയത്. ആദർശൻറെ വീട്ടിൽ നിരന്തരമായി പെൺകുട്ടി വരുന്നത് കണ്ടു അസ്വാഭാവികത മനസ്സിലാക്കിയ നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്നാണ് പോലീസ് ഇരുവരെയും സ്റ്റേഷനിൽ എത്തിച്ച് ബന്ധുക്കളെ വിളിച്ചുവരുത്തിയ ശേഷം കേസെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.