വിവാഹ സൽക്കാരതിനിടെ കുഞ്ഞുങ്ങളുടെ പാദസരം മോഷ്ടിച്ച സ്ത്രീയെ നേമം പൊലിസ് പിടികൂടി

Spread the love

തിരുവനന്തപുരം : കാരയ്ക്ക മണ്ഡപത്തെ സ്വകാര്യ കല്യാണം മണ്ഡപത്തിൽ വിവാഹ സൽക്കാരതിനിടെ കുഞ്ഞുങ്ങളുടെ പാദസരം മോഷ്ടിച്ച സ്ത്രീയെ നേമം പൊലിസ് പിടികൂടി. കരമന കീഴാറന്നൂർ സ്വദേശി ഗിരിജ 59 ആണ് പിടിയിലായത്. നിരവധി മോഷണ കേസിലെ പ്രതിയാണ് ഇവർ എന്ന് പൊലിസ് പറഞ്ഞു. . ഇക്കഴിഞ്ഞ 29നായിരുന്നു ഇവർ മണ്ഡപത്തിൽ എത്തി പാദസരങ്ങൾ കവർന്നത്. തിരുവനന്തപുരത്തു ജ്വല്ലറിയിൽ വില്പന നടത്തിയ മോഷണ ഉരുപ്പടികൾ പ്രതിയുമായി ചെന്ന് പോലീസ് കണ്ടെടുത്തു.മുക്കാൽ പവൻ്റെയും അര പവൻ്റെയും പാദസരങ്ങളും ആണ് ഇവർ കവർന്നത്.ഇവരുടെ പേരിൽ രണ്ടു കേസുകളാണ് രജിസ്റ്റർ ചെയ്തത്.നേമം ഇൻസ്പെക്ടർ ഓഫ് പോലീസ് രഗീഷ് കുമാറിൻ്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ രജീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സജീവ്,വിനീത്, ബിനൂപ്,വിജി, വനിത സിവിൽ പോലീസ് ഓഫീസർ അശ്വതി എന്നിവരാണ് പ്രതിയെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാണ് സംഘം പ്രതിയെ വലയിലാക്കിയത്. മണ്ഡപത്തിൽ കല്യാണത്തിന് എത്തിയ രണ്ട് കുഞ്ഞുങ്ങളുടെ പാദസരമാണ് ഇവർ മോഷ്ടിച്ചത് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *