പാലക്കാട് നിന്ന് കന്യാകുമാരിയിലേക്ക് കെ എസ് ആർ ടി സി ആരംഭിച്ച മിന്നൽ സർവീസിന് വൻ സ്വീകാര്യത
പാലക്കാട്: പാലക്കാട് നിന്ന് കന്യാകുമാരിയിലേക്ക് കെ എസ് ആർ ടി സി ആരംഭിച്ച മിന്നൽ സർവീസിന് വൻ സ്വീകാര്യത. ഇതിനോടകം യാത്രക്കാർ ഏറ്റെടുത്തുകഴിഞ്ഞ സർവീസ്, മിക്ക ദിവസങ്ങളിലും ഓൺലൈൻ റിസർവേഷൻ ഫുൾ ആണ്. രാത്രി 7.30ന് പാലക്കാട് നിന്ന് പുറപ്പെടുന്ന ബസ് തൃശൂർ, വൈറ്റില, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, നാഗർകോവിൽ വഴി പുലർച്ചെ 4.35ഓടെ കന്യാകുമാരിയിൽ എത്തിച്ചേരും.തിരികെ കന്യാകുമാരിയിൽനിന്ന് രാത്രി 7.45നാണ് പാലക്കാടേക്ക് പോകുന്നത്. പുലർച്ചെ 5.15ന് പാലക്കാട് എത്തുകയും ചെയ്യും.
പാലക്കാടിനും കന്യാകുമാരിക്കും ഇടയിൽ ബസ് നിർത്തുന്ന സ്റ്റോപ്പുകൾ
തൃശൂർ, വൈറ്റില ഹബ്, ആലപ്പുഴ, കൊല്ലം, കഴക്കൂട്ടം, തിരുവനന്തപുരം, നെയ്യാറ്റിൻകര, കളിയിക്കാവിള, നാഗർകോവിൽ