കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു
വിളപ്പിൽശാല: നിരവധി ക്രിമിനൽ കേസ്സുകളിലും അടിപിടി, ലഹരി കേസ്സുകളിലും പ്രതിയായ, രണ്ട് തവണ കാപ്പ പ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞിരുന്നയാളുമായ വിളപ്പിൽ പേയാട് ചീലപ്പാറ ഐശ്വര്യ ഭവനിൽ അമൽ കട്ടു എന്ന അമൽ എസ് കുമാർ അറസ്റ്റിലായി. മലയിൻകീഴ് പോലീസ് സ്റ്റേഷൻ പരിധിയിലെ അടിപിടിക്കേസ്സിൽ ജയിലിൽ കഴിഞ്ഞുവരുന്ന അമലിനെ കാപ്പ നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തി ജയിലിലാക്കി .