ഈ വർഷത്തെ ഏറ്റവും വലിയ ഐപിഒ റെക്കോർഡ് ലുലുവിന്!

Spread the love

മിഡിൽ ഈസ്റ്റിലെ ഈ വർഷത്തെ ഏറ്റവും വലിയ ഐപിഒ റെക്കോർഡ് എംഎ യൂസഫലി നേതൃത്വം നൽകുന്ന ലുലു ഗ്രൂപ്പിന്. ഇരുപത്തിയഞ്ച് ഇരട്ടി ഓവർ സബ്സ്ക്രിബ്ഷൻ രേഖപ്പെടുത്തിയ ലുലു ഐപിഒയിൽ 82000 റെക്കോർഡ് സബ്സ്ക്രൈബേഴ്സിനെയാണ് ലഭിച്ചത്. 2.04 ദിർഹമാണ് ഓഹരിയുടെ ഇഷ്യൂ വില. സമാഹരിച്ചതാകട്ടെ 3 ലക്ഷം കോടിയിലധികം രൂപയും.

അബുദാബി സെക്യുരിറ്റീസ് എക്സ്ചേഞ്ചിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നിക്ഷേപക പങ്കാളിത്വത്തിന് സാക്ഷ്യം വഹിക്കുന്നതായിരുന്നു ലുലു ഐപിഒ സബ്സ്ക്രിബ്ഷൻ. പ്രതീക്ഷിച്ചതിനെക്കാൾ 25 ഇരട്ടി അധിക സമാഹരണം ലുലു ഐപിഒക്ക് ലഭിച്ചു. 15,000 കോടി രൂപ ഉദേശിച്ചിരുന്നിടത്ത് 3 ലക്ഷം കോടി രൂപയിലധികമാണ് സമഹാരിച്ചത്. നവംബർ അഞ്ചിനായിരുന്നു സബ്സ്ക്രിപ്ഷൻ അവസാനിച്ചത്. മിഡിൽ ഈസ്റ്റിലെ ഒരു ഇന്ത്യക്കാരന്‍റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ഏറ്റവും വലിയ ഐപിഒ എന്ന റെക്കോർഡും ലുലു സ്വന്തമാക്കി. ഓഹരിക്ക് മികച്ച ഇഷ്യൂ വിലയായ 2.04 ദിർഹം നിശ്ചയിച്ചിരുന്നത്.

അബുദാബി പെൻഷൻ ഫണ്ട്, എമിറേറ്റ്സ് ഇന്റർനാഷണൽ ഇൻവെസ്റ്റ്മെന്റ് കമ്പനി, ബഹ്റൈൻ മുംതലകത്ത് ഹോൾഡിങ്ങ്സ്, ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, കുവൈറ്റ് ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, സൗദി പിഐഎഫ്, ഹസാന പെൻഷൻ ഫണ്ട്, സിംഗപ്പൂർ സോവറിൻ വെൽത്ത് ഫണ്ട് തുടങ്ങിയവരാണ് പ്രധാന നിക്ഷേപകർ. ജിസിസി രാജ കുടുംബങ്ങൾ, ജിസിസി സോവറിൻ വെൽത്ത് ഫണ്ട്, സിംഗപ്പൂർ വെൽത്ത് ഫണ്ട് അടക്കമുള്ളവരും ഭാഗമായി.

സബ്സ്ക്രിബ്ഷൻ ആരംഭിച്ച ഒക്ടോബർ 28ന് ആദ്യ മണിക്കൂറിൽ തന്നെ റെക്കോർഡ് സബ്സ്ക്രിബ്ഷനാണ് ലഭിച്ചത്. വൻ ഡിമാൻഡ് പരിഗണിച്ച് ഓഹരി 25% നിന്ന് 30% ആയി ഉയർത്തിയിരുന്നു. കൂടുതൽ നിക്ഷേപകർക്ക് ലുലു റീട്ടെയ്ൽ ശ്രംഖലയുടെ ഭാഗമാകാനുള്ള അവസരമാണ് ഇതിലൂടെ ലുലു യാഥാർത്ഥ്യമാക്കിയത്. മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്കിടയിൽ ഐപിഒ യെപ്പറ്റി മികച്ച അവബോധം സൃഷ്ടിക്കാനും കൂടുതൽ പ്രാരംഭ നിക്ഷേപകരെ പങ്കാളികളാക്കാനും ലുലു ഐപിഒക്ക് കഴിഞ്ഞു. ലുലു എന്ന ബ്രാൻഡിൽ പൊതുനിക്ഷേപകർ അർപ്പിച്ച വിശ്വാസത്തിന്റെ തെളിവാണ് ലുലു ഐപിഒക്ക് കിട്ടിയ ഈ മികച്ച സ്വീകാര്യത.

Leave a Reply

Your email address will not be published. Required fields are marked *