ഐ പി ആർ ഡിജില്ലാ ഇൻഫർമേഷൻ ഓഫിസ്തിരുവനന്തപുരംവാർത്താക്കുറിപ്പ്22 ജനുവരി 2026
ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ്: സ്കൂൾതല വിദ്യാഭ്യാസ ജില്ലാ മത്സരങ്ങൾ നടത്തി
ഫെബ്രുവരി 5ന് സ്കൂൾ-കോളേജ് ജില്ലാതല മത്സരങ്ങൾ സംഘടിപ്പിക്കും
സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് മത്സരത്തിലെ സ്‌കൂൾതല വിദ്യാഭ്യാസ ജില്ലാ മത്സരങ്ങൾ നടത്തി. തിരുവനന്തപുരം, നെയ്യാറ്റിൻകര, ആറ്റിങ്ങൽ എന്നീ വിദ്യാഭ്യാസ ജില്ലാ തലത്തിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. സ്‌കൂൾതല പ്രാരംഭഘട്ട മത്സരത്തിൽ വിജയികളായ രണ്ട് ടീമുകൾ വീതമാണ് വിദ്യാഭ്യാസ ജില്ലാ മത്സരത്തിൽ പങ്കെടുത്തത്. രാവിലെ 9 മുതൽ വിദ്യാഭ്യാസ ജില്ലയിലെ ക്വിസ് കേന്ദ്രങ്ങളിൽ രജിസ്‌ട്രേഷൻ ആരംഭിച്ചു.
തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ മത്സരങ്ങൾ പട്ടം സെന്റ് മേരീസ് ഹയർസെക്കന്ററി സ്കൂളിലാണ് സംഘടിപ്പിച്ചത്. വിവിധ സ്കൂളുകളിൽ നിന്നായി 122 ടീമുകൾ പങ്കെടുത്തു. വിജയികളായ പത്ത് ടീമുകൾ ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടി. പിരപ്പൻകോട് ഹയർ സെക്കൻഡറി സ്കൂളിലെ ഫവാസ്, അനുഗ്രഹ ഡി എസ്, തോന്നയ്ക്കൽ ജിഎച്ച്എസ്എസ്സിലെ ശിഖ ആർ സതീഷ്, അനഘ, വഴുതക്കാട് കാർമൽ എച്ച്എസ്സ് എസ്സിലെ മാർത്ത മേരി ചാക്കോ, മിത്ര എസ് എന്നീ ടീമുകൾ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ 65 സ്കൂളുകളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്തു. ഗവ ഗേൾസ് എച്ച്എസ്എസ് നെയ്യാറ്റിൻകര, എൻ കെ എം ഗവ എച്ച് എസ് ധനുവച്ചപുരം, വിവിഎച്ച്എസ്എസ് നേമം എന്നീ സ്കൂളുകൾ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. വിജയികളായ പത്ത് ടീമുകൾ ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടി. നെയ്യാറ്റിൻകര ബോയ്സ് എച്ച്.എസ്.എസിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.
ആറ്റിങ്ങൽ ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലാണ് ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലാ മത്സരങ്ങൾ നടന്നത്. വിവിധ സ്കൂളുകളിൽ നിന്നായി 137 ടീമുകൾ പങ്കെടുത്തു. ഇതിൽ നിന്ന് വിജയികളായ പത്ത് ടീമുകളെ ജില്ലാതല മത്സരത്തിലേക്ക് തെരഞ്ഞെടുത്തു. വൈഷ്ണവ് ദേവ് എസ് നായർ, നിള റിജു (ഗവ.ഹയർ സെക്കന്ററി സ്കൂൾ ആറ്റിങ്ങൽ) ഒന്നാം സ്ഥാനം നേടി. അനന്യ പി.എസ്, നവമി കൃഷ്ണ (എൻ.എസ്.എസ് എച്ച്.എസ്.എസ് മടവൂർ), ശ്രീലേഷ് എസ്.എൽ, ശ്രീലവ്യ എസ്.എൽ (ജി.കെ.എസ്.വി.എച്ച്.എസ്.എസ്, വെള്ളനാട്) എന്നീ ടീമുകൾ രണ്ടാം സ്ഥാനം പങ്കിട്ടു. നീരജ്.എസ്, ആദർശ് പി.ആർ (ഗവ.എച്ച്.എസ്.എസ് കിളിമാനൂർ) മൂന്നാം സ്ഥാനം നേടി.
ഫെബ്രുവരി 5ന് സ്കൂൾ-കോളേജ് ജില്ലാതല മത്സരങ്ങൾ സംഘടിപ്പിക്കും. ഫെബ്രുവരി മൂന്നാം വാരം ഗ്രാൻഡ് ഫിനാലെ നടക്കും. ഒന്നാം സ്ഥാനം നേടുന്നവർക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് മൂന്ന് ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാർക്ക് രണ്ട് ലക്ഷം രൂപയുമാണ് സമ്മാനത്തുകയായി ലഭിക്കുക. പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും പ്രശസ്തി പത്രവും മെമന്റോയും നൽകും

