പടപ്പറമ്പ്: വിസ്തൃതി, ജനസംഖ്യ, ഭൂപ്രകൃതി എന്നിവയുടെ അടിസ്ഥാനത്തിൽ മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തുകളിൽ ഒന്നായ കുറുവ പഞ്ചായത്ത് വിഭജനം അടിയന്തരമായി പൂർത്തീകരിക്കണമെന്ന് വെൽഫെയർ പാർട്ടി കുറുവ പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു.

Spread the love

വിപുലമായ ഭൂവിസ്തൃതിയും ജനസംഖ്യയുമുള്ള കുറുവ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലെ ജനങ്ങൾക്ക് കാര്യക്ഷമമായ ഭരണസേവനങ്ങളും വികസന പ്രവർത്തനങ്ങളും ലഭ്യമാക്കുന്നതിന് പഞ്ചായത്ത് വിഭജനം അനിവാര്യമാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.

വെൽഫെയർ പാർട്ടി കുറുവ പഞ്ചായത്ത് സമ്മേളനം ജില്ലാ സമിതി അംഗം സനൽ കുമാർ ഉദ്ഘാടനം ചെയ്തു. അഷ്റഫ് കുറുവ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറിയായ ഫൈസൽ കുറുവ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ യു.ടി. മുഹമ്മദലി വരവ്-ചെലവ് കണക്കുകൾ അവതരിപ്പിച്ചു. റിപ്പോർട്ടുകളും വരവ്-ചെലവ് കണക്കുകളും സമ്മേളനം ചർച്ച ചെയ്ത് അംഗീകരിച്ചു.

തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളായി ബഷീർ മാസ്റ്റർ സി. പ്രസിഡന്റായും, മുഹമ്മദലി കൂരി സെക്രട്ടറിയായും, യു.ടി. മുഹമ്മദലി ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.

ജില്ലാ ജനറൽ കൗൺസിൽ അംഗം അഫ്സൽ മലപ്പുറം സമാപന പ്രസംഗം നടത്തി.

IMG_20260829_100506.jpg

IMG_20260829_100502.jpg

Leave a Reply

Your email address will not be published. Required fields are marked *