LatestNEWS

എറണാകുളം എലൂരിൽ വൻ കഞ്ചാവ് വേട്ട; പശ്ചിമബംഗാൾ സ്വദേശി ഇരുപത് കിലോഗ്രാമുമായി പിടിയിൽ

Spread the love

കൊച്ചി: എലൂരിൽ അതിവിദഗ്ദ്ധമായി കടത്തിക്കൊണ്ടുവന്ന 20 കിലോഗ്രാം കഞ്ചാവുമായി പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി സുഖ്ചന്ദ് സെഖ് (38) പിടിയിൽ. കൊച്ചി സിറ്റി നർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ അനന്തലാലിന്റെ നേതൃത്വത്തിലുള്ള ഡാൻസഫ് (DANSAF) സംഘവും എലൂർ പോലീസും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിലാണ് പ്രതി പിടിയിലായത്.ഒഡീഷയിൽ നിന്നും ട്രെയിൻ മാർഗ്ഗം കർണാടകയിലെത്തിച്ച കഞ്ചാവ്, അവിടെ നിന്നും ഇരുമ്പ് ഷീറ്റുകൾ ഉപയോഗിച്ച് പ്രത്യേക രീതിയിൽ നിർമ്മിച്ച രഹസ്യ അറകളിലാണ് കേരളത്തിലേക്ക് കടത്തിയത്. ഒഡീഷയിൽ നിന്നും തുച്ഛമായ വിലയ്ക്ക് വാങ്ങി കേരളത്തിൽ എത്തിച്ച്, അഞ്ച് ഇരട്ടി ലാഭത്തിനാണ് പ്രതി ഇത് മറിച്ചുവിൽപന നടത്തിയിരുന്നത്. എലൂരിലും പരിസരപ്രദേശങ്ങളിലും സാധനങ്ങൾ വിൽക്കാനെത്തുന്ന വ്യാപാരിയുടെ വ്യാജേനയാണ് ഇയാൾ കഞ്ചാവ് വീടുകളിലും മറ്റും എത്തിച്ചിരുന്നത്.കുറച്ചുകാലമായി ഈ സംഘം പോലീസിന്റെ സജീവ നിരീക്ഷണത്തിലായിരുന്നു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, ഡെപ്യൂട്ടി പോലീസ് കമ്മീഷണർമാരായ മോഹിത് റവത് ഐ.പി.എസ്, അരുൺ പവിത്രൻ ഐ.പി.എസ് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. നർകോട്ടിക് സെൽ എസി.പി അനന്തലാലിന്റെ നേതൃത്വത്തിലുള്ള ഡാൻസഫ് സംഘവും എലൂർ ഇൻസ്പെക്ടറും അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ലഹരി മാഫിയക്കെതിരെ കൊച്ചി സിറ്റി പോലീസിന്റെ നേതൃത്വത്തിൽ കർശന പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *