നെയ്യാറ്റിൻകര ‘സമാധി’ വിവാദത്തിന് വിരാമം; ഗോപൻസ്വാമിയുടെ മരണം ഹൃദയാഘാതം മൂലമെന്ന് അന്തിമ റിപ്പോർട്ട്

Spread the love

നെയ്യാറ്റിൻകര ആറാലുമൂട്ടിൽ ഏറെ കോലാഹലങ്ങൾ സൃഷ്ടിച്ച അച്ഛനെ മക്കൾ ‘സമാധി’യിരുത്തിയെന്ന കേസിൽ പോലീസ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. ആറാലുമൂട് കാവുവിളാകം വീട്ടിൽ 81-കാരനായ ഗോപൻസ്വാമിയുടെ മരണം ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റ്‌മോർട്ടം പരിശോധനയിലും ശാസ്ത്രീയ പരിശോധനകളിലും വ്യക്തമായതായി പോലീസ് കോടതിയെ അറിയിച്ചു. കൊലപാതകമെന്ന സംശയങ്ങളും ദുരൂഹതകളും പൂർണ്ണമായും തള്ളിക്കളഞ്ഞാണ് കേസ് അവസാനിപ്പിച്ചത്.2025 ജനുവരി 11-നാണ് കേസിന് ആസ്പദമായ സംഭവങ്ങളുടെ തുടക്കം. ഗോപൻസ്വാമി മരിച്ചതായും സമാധിയായെന്നും കാണിച്ച് വീടിന് സമീപം പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതോടെയാണ് നാട്ടുകാർ രംഗത്തെത്തിയത്. ജനുവരി 10-ന് രാവിലെ 11 മണിയോടെ മരിച്ച അദ്ദേഹത്തെ രാത്രിയോടെ ചടങ്ങുകൾ നടത്തി വീടിനോട് ചേർന്നുള്ള സ്ഥലത്ത് സമാധിയാക്കുകയായിരുന്നുവെന്നാണ് ഭാര്യയും മക്കളും നൽകിയ വിശദീകരണം. എന്നാൽ മരണവിവരം മറച്ചുവെച്ചതും മക്കളുടെ പരസ്പരവിരുദ്ധമായ മറുപടികളും നാട്ടുകാരിൽ ദുരൂഹതയുണ്ടാക്കി. ശിവനെ ആരാധിച്ചിരുന്ന ഗോപൻസ്വാമി താൻ മരിച്ചാൽ ഈ സ്ഥലത്ത് സമാധിയാക്കണമെന്ന് സ്വന്തം ഇഷ്ടപ്രകാരം ആവശ്യപ്പെട്ടിരുന്നുവെന്നും, ഇതിനായി പദ്മപീഠവും കല്ലുകളും മുൻകൂട്ടി തയ്യാറാക്കി വെച്ചിരുന്നുവെന്നുമാണ് കുടുംബം പോലീസിന് മൊഴി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *