ശാന്തിപുരം- പുന്നക്കാട് റോഡ് പൂർണ്ണമായി തകർന്നു

Spread the love

ബാലരാമപുരം : ബാലരാമപുരം പഞ്ചായത്തിന്റെയും നെയ്യാറ്റിൻകര കൗൺസിൽ വാർഡിന്റെ അതിർത്തിപ്രദേശവുമായ ശാന്തിപുരം-പുന്നക്കാട് റോഡ് കുഴികളുടെ പറുദീസയാകുന്നു. റോഡ് ശോച്യാവസ്ഥയിലായിട്ട് വർഷങ്ങളായി. ദിവസങ്ങൾക്ക് മുമ്പ് പൊയ്ത കനത്തമഴയിൽ റോഡിലെ ടാർ പൂർണമായും ഒലിച്ചുപോയി.രണ്ട് കിലോമീറ്ററോളം പഞ്ചായത്ത് പരിധിയിലും ഒന്നരക്കിലോമീറ്ററോളം നഗരസഭയുടെ കീഴിലുള്ള റോഡും പൂർണമായും തകർന്നിരിക്കുകയാണ്. ഒരേസമയം എതിർദിശയിൽ നിന്നും വാഹനങ്ങൾ വേഗത്തിലെത്തിയാൽ അപകടസാദ്ധ്യത കൂടുതലാണ്. രാത്രിയിലും അമിതവേഗതയിലാണ് വാഹനങ്ങൾ കടന്നുപോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *