നിയമനം വിജ്ഞാപനം പുറപ്പെടുവിപ്പിച്ചു മിൽമ
തിരുവനന്തപുരം : ക്ഷീരഉൽപാദകരുടെ ക്ഷേമത്തിനായി സർക്കാർ വലിയ പങ്കുവെച്ചുയെന്ന് മന്ത്രി ചിഞ്ചുറാണി. നമ്മുടെ യുവതലമുറ അഭിമുഖീകരിക്കുന്ന തൊഴിലില്ലായ്മ എന്ന പ്രശ്നത്തിന് പരിഹരിക്കുന്നതിന് നിരവധി നയപരമായ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. വിവിധ തസ്തികളിലെ 198 ഒഴിവുകളിലേക്കാണ് തിരുവനന്തപുരം മേഖല യൂണിയൻ നിയമന വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. അതുപോലെ തന്നെ മലബാർ മേഖലയിലെ 23 ഓളം വരുന്ന തസ്തികളിൽ 47 ഒഴിവുകളിൽ ആണ് വിജ്ഞാപനമെന്നും 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം നടത്തുന്ന നിയമനം. നിലവിലെ സഹകരണ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായി നിയമനംക്രിയയ്ക്ക് വേണ്ടിയുള്ള കൃത്യമായ ചട്ടക്കുട് തയ്യാറാക്കി ഉത്തരവാകകയും അതുവഴി എട്ടുംഗ റിക്രൂട്ട്മെൻ്റ് കമ്മിറ്റി രൂപീകരിച്ചു നിയമന നടപടികൾ കർശനവും സുതാര്യവുമായി മുന്നോട്ടു കൊണ്ടുപോകുന്നതിനും ഈ സർക്കാരിൻ്റെ സമയോചിതമായ ഇടപെടലുകൾ ഏറെ സഹായകരമായിട്ടുണ്ട് മന്ത്രി വ്യക്തമാക്കി.

