യുഎസിലെ കെന്റക്കിയിൽ കാർ​ഗോ വിമാനം തകർന്നുവീണു

Spread the love

യുഎസിലെ കെന്റക്കിയിൽ കാർ​ഗോ വിമാനം തകർന്നുവീണ് അപകടം. കെന്റക്കിയിലെ ലൂയിസ്‌വില്ലെ വിമാനത്താവളത്തിൽ നിന്ന് പറന്നുയരുന്നതിനിടെ ചൊവ്വാഴ്ചയാണ് കാർഗോ വിമാനം തകർന്നുവീണത്. പിന്നാലെ വിമാനത്തിൽ സ്ഫോടനമുണ്ടാവുകയും നിരവധി പേർ മരിക്കുകയും ചെയ്തു. സംഭവത്തെത്തുടർന്ന് വിമാനത്താവളം അടച്ചിട്ട അധികൃതർ സമീപവാസികളോട് സുരക്ഷിതരായി വീടുകളിൽ തുടരാൻ നിർദ്ദേശിച്ചു. ഹോണോലുലുവിലേക്ക് പോകുകയായിരുന്ന മക്ഡൊണൽ ഡഗ്ലസ് എംഡി-11എഫ് വിമാനമായ യുപിഎസ് ഫ്ലൈറ്റ് 2976, പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്നത്. ലൂയിസ്‌വില്ലയിലെ മുഹമ്മദ് അലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഹോണോലുലുവിലേക്ക് പുറപ്പെടുന്നതിനിടെ പ്രാദേശിക സമയം വൈകുന്നേരം 5:15 ഓടെയാണ് അപകടം. സംഭവം ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ സ്ഥിരീകരിച്ചിട്ടുണ്ട്. യുപിഎസ് കമ്പനിയുടെ കാർ​ഗോ വിമാനമാണ് തകർന്നത്. മൂന്ന് ജീവനക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. വിമാനത്തിൽ ഏകദേശം 280,000 ഗാലൻ ഇന്ധനം ഉണ്ടായിരുന്നത്യുപിഎസിന്റെ 1991ൽ നിർമിച്ച മക്ഡൊണൽ ഡഗ്ലസ് എംഡി-11 വിമാനമാണ് തകര്‍ന്നുവാണത്. യുപിഎസിന്റെ ഏറ്റവും വലിയ പാക്കേജ് കൈകാര്യം ചെയ്യൽ സൗകര്യം ലൂയിസ്‌വില്ലിലാണുള്ളത്. ആയിരക്കണക്കിന് തൊഴിലാളികൾ ജോലിചെയ്യുന്ന ഈ ഹബ് വഴി പ്രതിദിനം 300 വിമാനങ്ങൾ കടന്നുപോകുന്നു. വിമാനം തകർന്നു വീഴുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *