നിപ്പ പേടിയിൽ തകർന്നടിഞ്ഞ പഴവിപണി : പ്രതിസന്ധിയിലായി കച്ചവടക്കാർ
മലപ്പുറം : നിപ്പ സ്ഥിരീകരിച്ചത് മുതൽ പഴവിപണിയിൽ നിന്ന് റമ്പുട്ടാൻ അപ്രത്യക്ഷമായി. ഒരാൾ പോലും റമ്പുട്ടാൻ വിൽപ്പനക്കായി എടുക്കുന്നില്ല മറ്റുള്ളവയുടെയും വില്പന കുത്തനെ കുറഞ്ഞതോടെ കിലോ കണക്കിന് പഴങ്ങളാണ് നശിച്ചു പോകുന്നത്. സീസൺ തീരാറായെങ്കിലും വഴിയോരക്കച്ചവടക്കാർ ഉൾപ്പെടെ റമ്പുട്ടാൻ വിറ്റിരുന്നു. എന്നാൽ നിപ്പ സ്ഥിരീകരിച്ചതോടെ ഒഴിവാക്കി ആളുകൾക്ക് പേടി ആയതുകൊണ്ടാണ് വില്പന നിർത്തിയത് എന്ന് കച്ചവടക്കാർ പറയുന്നു.