കൊച്ചി തീരത്തുണ്ടായ കപ്പലപകടത്തിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്; വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്ന് കോടതി നിർദേശം
അറബിക്കടലിൽ കൊച്ചി തീരത്തുണ്ടായ കപ്പലപകടത്തിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. രണ്ടാഴ്ചക്കകം സർക്കാർ വെബ്സൈറ്റിൽ വിവരങ്ങൾ ലഭ്യമാക്കണം. മുങ്ങിയ കണ്ടെയനറുകളാൽ എന്തായിരുന്നുവെന്നും അവ അപകടകാരികളാണോ എന്നും പൊതുജനങ്ങൾക്ക് അറിയാൻ അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. അന്വേഷണത്തിന് വിദഗ്ദ്ധ സമിതിയെ നിയോഗിച്ചതായും അന്വേഷണം പുരോഗമിക്കുന്നതായും സർക്കാർ കോടതിയെ അറിയിച്ചു.
മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ടി എൻ പ്രതാപൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഹർജി പിന്നീട് വാദം കേൾക്കുന്നതിനായി മാറ്റി.