കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് പിടിച്ച സംഭവം; നാല് കെ എസ് യു പ്രവർത്തകരെ പുറത്താക്കി
കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് പിടിച്ച സംഭവത്തിൽ കെ എസ് യു പ്രവർത്തകരെ പുറത്താക്കി. കോളേജിൽ നിന്ന് പുറത്താക്കിയ വിദ്യാർത്ഥികൾക്ക് സ്വഭാവ സർട്ടിഫിക്കറ്റ് അനുവദിക്കില്ല എന്ന് അധികൃതർ അറിയിച്ചു. ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ആകാശ്, ആദിത്യൻ ,അഭിരാജ്,അനുരാജ് എന്നീ വിദ്യാർത്ഥികളെയാണ് പുറത്താക്കിയത്.
അതേസമയം, കളമശ്ശേരി കഞ്ചാവ് കേസിൽ കെഎസ്‌യു നേതാക്കൾക്ക് കഞ്ചാവ് വിറ്റ ഉത്തരേന്ത്യൻ സ്വദേശികൾ കൊച്ചിയിലെ കഞ്ചാവ് വിൽപ്പനയിൽ പ്രധാനികൾ. വിദ്യാഭ്യാസ സ്ഥാപനങ്ങളുൾപ്പെടെ എവിടെയൊക്കെയാണ് ഇവർ കഞ്ചാവ് വിറ്റിരുന്നത് എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ആർക്കൊക്കെ ഇവരുമായി കഞ്ചാവ് ലഹരി ഇടപാടുണ്ട് എന്നും പരിശോധിക്കും. കോളേജിലേക്ക് കഞ്ചാവ് എത്തിക്കുന്നത് പിന്നിൽ ഇതര സംസ്ഥാനക്കാരുടെ വൻ സംഘമുണ്ടെന്ന് വ്യക്തമാകുകയാണ്.
പിടിയിലായ ഉത്തരേന്ത്യക്കരായ സുഹൈലും അഹിന്ത മണ്ഡലും ഇതിൻ്റെ മുഖ്യ കണ്ണികളാണ്. കെ എസ് യു മുൻ യൂണിറ്റ് സെക്രട്ടറി ഷാലിക്കിന് ഇവരുമായി സാമ്പത്തിക ഇടപാടുകളും ഉണ്ട്. ആഷിഖും ഷാലിക്കും സ്ഥിരമായി ഈ സംഘത്തിൽ നിന്നും കഞ്ചാവ് വാങ്ങിയിട്ടുണ്ടെന്ന് നേരത്തെ വ്യക്തമായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുൾപ്പെടെ എവിടെയൊക്കെയാണ് ഇവർ കഞ്ചാവ് വിറ്റിരുന്നത് എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ആർക്കൊക്കെ ഇവരുമായി കഞ്ചാവ് ലഹരി ഇടപാടുണ്ട് എന്നും പരിശോധിക്കും.