ഫാസിസം അതെവിടെയായാലും, ചെറുക്കപ്പെടണം, എതിർക്കപ്പെടണം, തച്ചുടക്കപ്പെടണം : അജു മുണ്ടിയാക്കൽ

Spread the love

വയനാട്ടിലേ സിദ്ധാർത്ഥിന്റെ മരണ സാമൂഹിക മാധ്യമങ്ങളിൽ ആകവേ ചർച്ചയാകവേ പോസ്റ്റുമായി ഇൻസ്റ്റഗ്രാം ഇൻഫ്ലുൻസർ അജു മുണ്ടിയാക്കൽ.കേരളത്തിലെ ക്യാമ്പസുകൾ ആരുടേയും കുത്തകയല്ല, ഒരു വിദ്യാർത്ഥി സംഘടനയുടെ മാത്രം കോട്ടയല്ല, അവിടെ രാഷ്ട്രീയം സംസാരിക്കുവാ എല്ലാവർക്കും അവസരം ഉണ്ടാവണം എന്ന് ആരംഭിക്കുന്ന കുറിപ്പിൽ ക്യാമ്പസുകളിലെ ഏകാധിപത്യ കോട്ടകളും, ഇടിമുറികളും പൊളിച്ചടുക്കപ്പെടണമെന്നും, ക്യാമ്പസുകളിലേ ഏകാധിപതികളെ തച്ചുടക്കപ്പെടണമെന്നും എന്നും ആവശ്യപ്പെടുന്നുണ്ട്.കുറിപ്പിന്റെ പൂർണ്ണ രൂപം ചുവടെ :കേരളത്തിലെ ക്യാമ്പസുകൾ അടക്കി ഭരിക്കുന്ന ഗുണ്ട പടയായി ഏതെങ്കിലും വിദ്യാർത്ഥി സംഘടന മാറുന്നുണ്ടെങ്കിൽ അവരെ തുടച്ചെറിയുവാൻ വിദ്യാർത്ഥികൾ ഒന്നായി നിൽക്കണം.നിങ്ങൾക്ക് നിങ്ങളുടെ അഭിപ്രായം പറയാൻ, നിലപാട് പ്രകടിപ്പിക്കാൻ, രാഷ്ട്രീയം സംസാരിക്കാൻ നിങ്ങളുടെ ക്യാമ്പസ്സിൽ പേടിക്കണമെങ്കിൽ നിങ്ങളുടെ ക്യാമ്പസ്‌ ഭരിക്കുന്നത് ഗുണ്ട പടയാണെന്ന് നിങ്ങൾ മനസ്സിലാക്കണം.ക്യാമ്പസുകൾ ആരുടേയും കുത്തകയല്ല, ക്യാമ്പസുകൾ ഒരു വിദ്യാർത്ഥി സംഘടനയുടെ മാത്രം ഏകാധിപത്യ കോട്ടയല്ല,അവിടെ രാഷ്ട്രീയം സംസാരിക്കുവാൻ എല്ലാവർക്കും ഇടം ഉണ്ടാവണം. മനസാക്ഷിക്ക് ശരിയെന്നു തോന്നുന്ന രാഷ്ട്രീയം തിരഞ്ഞെടുക്കുവാൻ വിദ്യാർത്ഥികൾക്ക് അവസരം ഉണ്ടാവണം.ഇനിയെങ്കിലും കാലയങ്ങളിലേ ഏകാധിപത്യ കോട്ടകൾ പൊളിച്ചടുക്കുവാൻ പൊതു സമൂഹം ഒന്നായി അണിനിരക്കണം, കലാലയങ്ങളിലെ ഇടി മുറികൾ പൊളിച്ചടുക്കുവൻ നാട് ഒന്നിച്ചു നിൽക്കണം, കലായങ്ങളിലേ തിരഞ്ഞെടുപ്പുകൾ സുതാര്യമാക്കുവാൻ, ഏകാധിപതികളെ തച്ചുടക്കുവാൻ ജനം ഒന്നായി അണിനിരക്കണം.ഫാസിസം അതെവിടെയായാലും ചെറുക്കപ്പെടണം, എതിർക്കപ്പെടണം, തച്ചുടക്കപ്പെടണം.ഇനിയും ക്യാമ്പസ്സിൽ ചോര വീഴരുത്..!

Leave a Reply

Your email address will not be published. Required fields are marked *