കൊച്ചിയില്‍ ആംബര്‍ഗ്രീസുമായി രണ്ടുപേര്‍ പിടിയില്‍

Spread the love

കൊച്ചി: കൊച്ചിയില്‍ ആംബര്‍ഗ്രീസുമായി രണ്ടുപേര്‍ പിടിയില്‍. പാലക്കാട് സ്വദേശികളായ വിശാഖ് കെ എന്‍, രാഹുല്‍ എന്‍ എന്നിരാണ് ഡി ആര്‍ ഐയുടെ പിടിയിലായത്. ഇവരില്‍ 8.7 കിലോഗ്രാം ആംബര്‍ഗ്രിസ് കണ്ടെടുത്തു. അഞ്ചു കോടി രൂപ മൂല്യം വരും ഇതിന്. ഇരുവരെയും വിശദമായി ചോദ്യം ചെയ്യുകയാണ്. എവിടെ നിന്നാണ് ഇത് എത്തിച്ചതെന്ന കാര്യമാണ് പ്രധാനമായും അന്വേഷിക്കുന്നത്.ലോകത്തെ സമുദ്രങ്ങളില്‍ ഏറ്റവും സാധാരണമായ തിമിംഗലമാണ് ആഴക്കടലില്‍ ഇരതേടുന്ന എണ്ണത്തിമിംഗലം. വംശനാശത്തിന്റെ നിഴലില്‍ നില്‍ക്കുന്ന എണ്ണത്തിമിംഗലത്തില്‍ നിന്നു ലഭിക്കുന്ന ഒരു ഉല്പന്നമാണ് ആംബര്‍ഗ്രിസ്.സ്ത്രീ-പുരുഷ എണ്ണത്തിമിംഗലങ്ങളിലും, അപൂര്‍വമായി കുള്ളന്‍ (പിഗ്മി) എണ്ണത്തിമിംഗലത്തിലും (കോഗിയ ബ്രെവിസെപ്‌സ്) ആംബര്‍ഗ്രിസ് ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ട്.ഔഷധ കൂട്ടായും സുഗന്ധദ്രവ്യനിര്‍മാണത്തിനും ആയിരത്തിലേറെ വര്‍ഷങ്ങളായി ആംബര്‍ഗ്രിസ് ഉപയോഗിക്കപ്പെടുന്നുണ്ട്. എങ്കിലും പെര്‍ഫ്യൂമുകളിലെ സുഗന്ധം കൂടുതല്‍ നേരം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒരു പ്രകൃതിദത്ത പശ (ഫിക്‌സേറ്റീവ്) എന്ന നിലയില്‍ സുഗന്ധദ്രവ്യ വിപണിയില്‍ ഇവയ്ക്ക് സ്വര്‍ണത്തേക്കാള്‍ വിലയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *