സംസ്ഥാനത്ത് കൈക്കൂലി പണം വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥരെ കൈയോടെ പിടികൂടുന്നതില്‍ വിജിലന്‍സിന് സര്‍വ്വകാല റിക്കോര്‍ഡ്
തിരുവനന്തപുരം:സംസ്ഥാനത്ത് കൈക്കൂലി പണം വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥരെ കൈയോടെ പിടികൂടുന്നതില്‍ വിജിലന്‍സിന് സര്‍വ്വകാല റിക്കോര്‍ഡ്. കഴിഞ്ഞ വര്‍ഷം 47 കേസുകളിലായി 56 ഉദ്യോഗസ്ഥരാണ് കൈക്കൂലി പണവുമായി പിടിയിലായത്. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ പട്ടിക വിജിലന്‍സ് തയ്യാറാക്കിയിരുന്നു. ഇവരെ നിരന്തരമായി നിരീക്ഷിച്ചാണ് കൈക്കൂലി നല്‍കുന്ന സമയത്ത് പിടികൂടിയത്.കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ചിലര്‍ വിജിലന്‍സിന് പരാതി നല്‍കുകയും ചെയ്തതിരുന്നു. ഏറ്റവും കൂടുതല്‍ ഉദ്യോഗസ്ഥര്‍ പിടിയിലായത് റവന്യൂവകുപ്പിലാണ്. 20 ഉദ്യോഗസ്ഥരെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ കൈയോടെ പിടികൂടിയത്. തദ്ദേശവകുപ്പില്‍ 15 ഉം ഉദ്യോഗസ്ഥരാണ് പിടിയിലായത്. റവന്യൂ, പൊലിസ്, ഇറിഗേഷന്‍, രജിസ്‌ട്രേഷന്‍, സഹകരണം തുടങ്ങി മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥരും കൈക്കൂലി കേസില്‍ പിടിയിലായി. 2020ല്‍ 30 കേസുകളായി 34 ഉദ്യോഗസ്ഥരാണ് പിടിയിലായത്.