നെയ്യാറ്റിൻകര ആശുപത്രിക്ക്അടിയന്തര ചികിത്സ നൽകണം:കെ .മുരളീധരൻ

Spread the love

തിരുവനന്തപുരം:നെയ്യാറ്റിൻകരആശുപത്രിക്ക്അടിയന്തര ചികിത്സ നൽകണം.വകുപ്പിനെക്കുറിച്ച് ഒരു വിവരവുമില്ലാത്ത മന്ത്രിയാണ് ആരോഗ്യ വകുപ്പ് ഭരിക്കുന്നത്. കേരളത്തിലെ ആരോഗ്യരംഗം രോഗക്കിടക്കയിലാണ്. സർക്കാർ ആശുപത്രികൾക്ക് അടിയന്തിര സർജറിക്ക് വിധേയമാക്കണം. ആരോഗ്യ മന്ത്രി രാജിവച്ച് വാർത്ത വായിക്കാൻ പോകുന്നതാണ് കേരളത്തിന് നല്ലതെന്നും കെ.മുരളീധരൻ പറഞ്ഞു.ഗർഭിണിയുടെ വയറ്റിൽ കത്രികയിട്ട് തുന്നിക്കെട്ടുന്ന ഓപ്പറേഷൻ തിയേറ്ററിൽ രോഗിയെ മാനഭംഗപ്പെടുത്തുന്ന, ചെവിക്ക് ശസ്ത്രക്രിയക്കെത്തുന്ന രോഗിക്ക് നാവിന് സർജറി നടത്തുന്ന, മാറി ഇഞ്ചക്ഷനെടുത്ത് രോഗികളെ കൊല്ലുന്ന കുറ്റവാളികള സംരക്ഷിക്കുന്ന നടപടിയാണ് ആരോഗ്യ മന്ത്രി കൈക്കൊള്ളുന്നത്.നിപ്പയെ പ്രതിരോധിക്കാനല്ല കാപ്പ കേസിലെ പ്രതിയെ സ്വീകരിക്കാനാണു് ആരോഗ്യ മന്ത്രി സമയം കണ്ടെത്തുന്നതെന്ന് കെ.മുരളീധരൻ കുറ്റപ്പെടുത്തി.ചികത് സാപ്പിഴവിനെത്തുടർന്ന് മരണപ്പെട്ട കൃഷ്ണ തങ്കപ്പൻ്റെ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കുക, കുടുംബത്തിന് നഷ്ടപരിഹാരം നൽകുക, ആശ്രിതർക്ക് സർക്കാർ ജോലി നൽകുക, ജനറൽ ആശുപത്രിയിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബ്ളോക്ക് കോണ്ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.എം സി.സെൽവരാജ് ( ബ്ലോക്ക് പ്രസിഡൻ്റ്) അദ്ധ്യക്ഷത വഹി ച്ച യോഗത്തിൽ അഡ്വ. മര്യാപുരം ശ്രീകുമാർ കെപിസിസി .ജന:സെക്രട്ടറി നെയ്യാറ്റിൻകര സനൽ എഐസിസി മെമ്പർ,കെപിസിസി സെക്രട്ടറി ആർ.വത്സലൻഡിസിസി. ജന: സെക്രട്ടറിമാരായ മാരായമുട്ടം സുരേഷ്, അഡ്വ എം. മുഹിനുദീൻ, അഡ്വ കെ. വിനോദ് സെൻ, ആർ.സുമകുമാരി, നിനോ അലക്സ്, അഹമ്മദ് ഖാൻ ,സനിൽകുമാർ, റസ്സൽ, ജോർജ് വർഗീസ്,സന്തോഷ്കുമാർ, ഗോപൻ പെരുമ്പഴുതൂർ, സുരേഷ്, എൻ എൽ.ശിവകുമാർ, ചമ്പയിൽ സുരേഷ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *