അരൂര്‍ എഎംയുപി സ്‌കൂളില്‍ ഇരുപതിലേറെ കുട്ടികള്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു
പുളിക്കല്‍; മലപ്പുറം കൊണ്ടോട്ടിയില്‍ പുളിക്കല്‍ പഞ്ചായത്തിലെ അരൂര്‍ എഎംയുപി സ്‌കൂളില്‍ ഇരുപതിലേറെ കുട്ടികള്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. പ്രതിരോധ നടപടികളുടെ ഭാഗമായി സ്‌കൂള്‍ താല്‍ക്കാലികമായി അടച്ചു. ഈ മാസം 29 വരെയാണ് അധികൃതര്‍ സ്‌കൂളിന് അവധി നല്‍കിയത്.പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറോളം പേര്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലാണ്. ഇവരില്‍ കൂടുതല്‍ പേരും അരൂര്‍ മേഖലയിലുള്ളവരാണ്.