മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള നിര്‍ണായക തിരച്ചില്‍ പുരോഗമിക്കുന്നു
ഷിരൂര്‍: മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള നിര്‍ണായക തിരച്ചില്‍ പുരോഗമിക്കുന്നു. രക്ഷാ ദൗത്യത്തിന് പുഴയിലെ അടിയൊഴുക്കും കനത്ത മഴയും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. അടിയോഴുക്ക് കുറഞ്ഞാല്‍ ആദ്യം ട്രയല്‍ പരിശോധന നടത്താനാണ് നേവി സംഘത്തിന്റ പദ്ധതി. അഞ്ചംഗ സംഘം ഡിങ്കി ബോട്ടില്‍ ലൊക്കേഷനില്‍ എത്തും. ശേഷം പരിശോധനക്കായി ഡീപ് ഡൈവ് നടത്തും.ലോറിയുടെ ക്യാബിനില്‍ പരിശോധന ആദ്യം നടത്തും. അര്‍ജുനെ പുറത്തേക്ക് എത്തിച്ചതിനു ശേഷം ട്രക്ക് ഉയര്‍ത്തും. നേവി ഉന്നത ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയാല്‍ ഉടന്‍ ഡൈവിങ് സംഘം പുഴയില്‍ ഇറങ്ങുമെന്ന് നേവി സംഘം അറിയിച്ചു. ഇന്നത്തെ ആദ്യ സിഗ്‌നല്‍ ലഭിച്ചു. ഇന്നലെ ലഭിച്ച അതേ പോയിന്റില്‍ നിന്നാണ് സിഗ്‌നല്‍ ലഭിച്ചത്. ഡ്രോണ്‍ പരിശോധന നിര്‍ണായകമാണ്. ഡ്രോണ്‍ പരിശോധനക്ക് ശേഷം ഒരു മണിക്കൂറിനുള്ളില്‍ ആദ്യ വിവരം ലഭിക്കും.ഡ്രോണ്‍ ബാറ്ററി കാര്‍വാറിലെത്തിച്ചു. കരയിലും വെള്ളത്തിലും ഒരുപോലെ ഫലപ്രദമായ ഐ.ബി.ഒ.ഡി സംവിധാനമാണ് പ്രവര്‍ത്തിപ്പിക്കുക.