നേപ്പാളിൽ റിക്ടർ സ്‌കെയിലിൽ 6.1 തീവ്രത ഭൂചലനം
ഡൽഹി: നേപ്പാളിൽ റിക്ടർ സ്‌കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി നാഷണൽ സീസ്‌മോളജിക്കൽ സെന്റർ അറിയിച്ചു. ഇന്ന് രാവിലെയാണ് ഭൂചലനമുണ്ടായത്. തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് 55 കിലോമീറ്റർ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ധാഡിംഗിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നും റിപ്പോർട്ടിൽ പറയുന്നു.13 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായതെന്ന് മെഡിറ്റേനിയൻ സീസ്മോളജിക്കൽ സെന്ററിന്റെ റിപ്പോർട്ട്. ഭൂചലനത്തിന്റെ പ്രകമ്പനം ഡൽഹി-എൻസിആർ മേഖലയിലും അനുഭവപ്പെട്ടു.ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ബാഗ്മതി, ഗണ്ഡകി പ്രവിശ്യകളിലെ മറ്റ് ജില്ലകളിലും ഭൂചലനം അനുഭവപ്പെട്ടു.ഗവൺമെന്റിന്റെ പോസ്റ്റ് ഡിസാസ്റ്റർ നീഡ് അസസ്‌മെന്റ് (പിഡിഎൻഎ) റിപ്പോർട്ട് പ്രകാരം, ലോകത്തിലെ ഏറ്റവും കൂടുതൽ ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളിൽ പതിനൊന്നാമത്തെ രാജ്യമാണ് നേപ്പാൾ.