2024ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നോവല്‍ ജിആര്‍ ഇന്ദുഗോപന്റെ ആനോ, എം സ്വരാജിന് എന്‍ഡോവ്‌മെന്റ് അവാര്‍ഡ്

Spread the love

2024ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കെ.വി.രാമകൃഷ്ണന്‍, ഏഴാച്ചേരി രാമചന്ദ്രന്‍ എന്നിവര്‍ക്ക് വിശിഷ്ടാംഗത്വം ലഭിച്ചു.

എഴുത്തുകാരായ പി കെഎന്‍ പണിക്കര്‍, പയ്യന്നൂര്‍ കുഞ്ഞിരാമന്‍, എംഎം നാരായണന്‍, ടികെ ഗംഗാധരന്‍, കെഇഎന്‍, മല്ലിക യൂനിസ് എന്നിവര്‍ക്ക് സമഗ്ര സംഭാവയ്ക്കുള്ള പുരസ്‌കാരം ലഭിച്ചപ്പോള്‍ സിപിഎം നേതാവ് എം സ്വരാജിന് ‘പൂക്കളുടെ പുസ്തക’ത്തിന് മികച്ച ഉപന്യാസത്തിനുള്ള എന്‍ഡോവ്‌മെന്റ് അവാര്‍ഡ് ലഭിച്ചു.

അക്കാദമി പുരസ്‌കാരങ്ങളില്‍ മികച്ച നോവലായി ജിആര്‍ ഇന്ദുഗോപന്റെ ആനോയും കവിത വിഭാഗത്തില്‍ അനിത തമ്പിയുടെ മുരിങ്ങ വാഴ കറിവേപ്പും തെരഞ്ഞെടുക്കപ്പെട്ടു. ശിധരന്‍ നടുവിലിന്റെ പിത്തളശലഭമാണ് മികച്ച നാടകം. അതേസമയം മാനദണ്ഡം അനുസരിച്ചുള്ള കൃതികള്‍ ലഭിക്കാത്തതിനാല്‍ വിലാസിനി പുരസ്‌കാരത്തിന് ആരും അര്‍ഹരായില്ല.

ഇ എന്‍ ഷീജയുടെ അമ്മമണമുള്ള കനവുകള്‍ മികച്ച ബാലസാഹിത്യത്തിനുള്ള പുരസ്‌കാരം നേടി. വൈജ്ഞാനിക സാഹിത്യം വിഭാഗത്തില്‍ ടി എസ് ശ്യാംകുമാറിന് എന്‍ഡോവ്‌മെന്റ് വിഭാഗത്തില്‍ ആരുടെ രാമന്‍ എന്ന കൃതിക്ക് ജി എന്‍ പിള്ള അവാര്‍ഡ് ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *