ആറാട്ടുപുഴ കെഎസ്ഇബി ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടം അപകടാവസ്ഥയിൽ, ഭയപ്പാടോടെ ജീവനക്കാർ
ആറാട്ടുപുഴ കെഎസ്ഇബി ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടം അപകടാവസ്ഥയിൽ, ഭയപ്പാടോടെ ജീവനക്കാർ കെഎസ്ഇബി ആറാട്ട് പുഴ ഓഫീസ് പ്രവർത്തിക്കുന്ന MES ഉടമസ്ഥയിലുള്ള വാടക കെട്ടിടമാണ് ജീവനക്കാരുടെ ജീവന് ഭീഷണിയായിരിക്കുന്നത് ഏകദേശം 55 വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിലാണ് ആറാട്ടുപുഴ കെഎസ്ഇബി ഓഫീസ് പ്രവർത്തിച്ചു വരുന്നത്, ഓഫീസിന്റെ മേൽക്കൂരയിലെ ടിൻ ഷീറ്റ് ദ്രവിച്ച് ചോർന്നൊലിക്കുകയും അതിൽ ഘടിപ്പിച്ചിരിക്കുന്ന സ്ട്രക്ച്ചറുകൾ തുരുമ്പെടുത്തു ഏത് നിമിഷവും നിലംപത്താവുന്ന സ്ഥിതിയിലും ആണ് ഉള്ളത്, സ്റ്റെയർകേസിന് മുകളിൽ കോൺക്രീറ്റിനുള്ളിലെ കമ്പി ദ്രവിച്ചു കോൺക്രീറ്റ് പാളികളായി ജീവനക്കാരുടെ മുകളിലേക്ക് വീഴുന്നത് നിത്യസംഭവവുമായി മാറിയിരിക്കുകയാണ്, കടലിന് അഭിമുഖമായി നിൽക്കുന്ന കെട്ടിടം ആയതിനാൽ വാതിലുകളും ജനലുകളും എല്ലാം ജീർണിച്ച അവസ്ഥയിലാണ്, കടലിന് വളരെ അടുത്ത സ്ഥിതി ചെയ്യുന്നതിനാൽ ഓഫീസിനുള്ളിലെ കമ്പ്യൂട്ടറുകൾ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ നശിച്ചു പോകുന്നത് സ്ഥിരം ആണെന്ന് ജീവനക്കാർ പറയുന്നു കൂടാതെ മെറ്റീരിയൽ സൂക്ഷിക്കാനുള്ള സ്റ്റോർ സൗകര്യം ഇവിടെ ഇല്ലാത്തതിനാൽ, ഉപയോഗപ്രദമായ വിലകൂടിയ മെറ്റീരിയലുകൾ എല്ലാം ഉപ്പ് കാറ്റേറ്റ് ദ്രവിച്ചു നശിക്കുകയാണ്, ബന്ധപ്പെട്ട കെഎസ്ഇബി അധികൃതരുടെ അടിയന്തര ശ്രദ്ധയുണ്ടായി എല്ലാ സൗകര്യങ്ങളോടും കൂടിയുള്ള പുതിയ കെട്ടിടത്തിലേക്ക് കെഎസ്ഇബി ഓഫീസ് മാറ്റി സ്ഥാപിച്ച ജീവനക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം പുതിയ കെഎസ്ഇബി ഓഫീസ് കെട്ടിടത്തിനായി കാത്തിരിക്കുകയാണ് നാട്ടുകാർ പൊതുജന താൽപര്യർത്ഥം