സായുധ നക്സലിസത്തെ തുടച്ചുനീക്കി, ഇനി ലക്ഷ്യം ദിമാഗി നക്സലുകൾ’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മുന്നറിയിപ്പുമായി നരേന്ദ്ര മോദി

Spread the love

ന്യൂഡൽഹി: രാജ്യത്തെ തോക്കിൻമുനയിൽ നിറുത്തിയ സായുധ നക്സലിസത്തെയും മാവോയിസ്റ്റ്അക്രമങ്ങളെയും പൂർണ്ണമായും തുടച്ചുനീക്കാൻ സാധിച്ചുവെന്നും എന്നാൽ ‘ദിമാഗി നക്സലുകൾ’ (മനോഭാവം കൊണ്ട് മാവോയിസത്തെ പിന്തുണയ്ക്കുന്നവർ) ഇപ്പോഴും സമൂഹത്തിൽഅവശേഷിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. 80-ാം സ്വാതന്ത്ര്യദിനത്തിൽ ഡൽഹിചെങ്കോട്ടയിലെ മതിൽക്കെട്ടിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ്പ്രധാനമന്ത്രിയുടെ നിർണായക മുന്നറിയിപ്പ്.കാടുകളിലെ സായുധ നക്സലുകളെ ഇല്ലാതാക്കി രാജ്യത്തെ വലിയൊരു പ്രതിസന്ധിയിൽ നിന്ന്കരകയറ്റാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ, ആയുധമേന്തിയവർ പോയെങ്കിലും അത്തരംആശയങ്ങൾ മനസ്സിൽ കൊണ്ടുനടക്കുന്ന ‘ദിമാഗി നക്സലുകൾ’ തക്കം പാർത്തിരിക്കുകയാണ്. സ്ഥാപനങ്ങളെ സ്വാധീനിക്കാനും സമൂഹത്തിൽ അക്രമവും കലാപവും അസ്വസ്ഥതകളുംവിതയ്ക്കാനും വികസന പാതയിൽ നിന്ന് ജനങ്ങളെ തെറ്റിക്കാനും ഇക്കൂട്ടർ ശ്രമിക്കുന്നുണ്ടെന്നുംപ്രധാനമന്ത്രി കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *