വൈദികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Spread the love

അമ്പലത്തറ: വൈദികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അമ്പലത്തറ ഏഴാംമൈല്‍, പോര്‍ക്കുളത്തെ എം.സി.ബി.എസ് കൃപാ നിലയത്തിലെ ജിന്റോഷ് ജോസഫ് എന്ന ഫാ.ആന്റണി ഉള്ളാട്ടില്‍(44)യെയാണ് ഇന്ന് രാവിലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രാര്‍ത്ഥനാ മന്ദിരത്തോട് ചേര്‍ന്നുള്ള വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ചകളില്‍ മാത്രം പ്രാര്‍ത്ഥന നടത്തുന്ന സ്ഥാപനമാണ് കൃപാനിലയം. ഫാ.ജിന്റോഷിനെ കൂടാതെ മറ്റൊരു വൈദികന്‍ കൂടി കൃപാലയത്തില്‍ താമസിക്കുന്നുണ്ട്. ആത്മഹത്യയുടെ കാരണം എന്താണെന്നു വ്യക്തമായിട്ടില്ല. ഒരു കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അമ്പലത്തറ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *