NEWSLatest

Spread the love
filter: 0; fileterIntensity: 0.0; filterMask: 0; sv:16.1.15.1.W30;
module: video;hw-remosaic: false;touch: (-1.0, -1.0);sceneMode: null;cct_value: 0;AI_Scene: (-1, -1);aec_lux: 0.0;aec_lux_index: 0;HdrStatus: off;albedo: ;confidence: ;motionLevel: -1;weatherinfo: null;temperature: 39;

യു.എസ്.ടി ട്രിവാൻഡ്രം മാരത്തണിന്റെ മൂന്നാം പതിപ്പ് നവംബർ 15ന്

15,000ത്തിലധികം പേർ പങ്കെടുക്കും; തലസ്ഥാനത്ത് വൻ കായികമേളയ്ക്ക് ഒരുക്കങ്ങൾ

തിരുവനന്തപുരം: തലസ്ഥാന നഗരിയെ ആവേശത്തിലാഴ്ത്തി യു.എസ്.ടി ട്രിവാൻഡ്രം മാരത്തണിന്റെ മൂന്നാം പതിപ്പ് നവംബർ 15ന് നടക്കും. 15,000ത്തിലധികം പേർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. സഞ്ജു സാംസൺ ഫൗണ്ടേഷനുമായുള്ള പങ്കാളിത്തത്തിലാണ് ഇത്തവണ മാരത്തൺ സംഘടിപ്പിക്കുന്നത്. വിവിധ വിഭാഗങ്ങളിലായി മത്സരങ്ങൾ നടക്കും. കായികരംഗത്തെ പ്രമുഖരുടെ പ്രത്യേക ഒാട്ടവും പരിപാടിയുടെ ഭാഗമായുണ്ടാകും.

കായികം, വിദ്യാഭ്യാസം, ക്ഷേമപ്രവർത്തനങ്ങൾ, സാമൂഹിക പങ്കാളിത്തം എന്നിവയിലൂടെ ഇന്ത്യൻ യുവതലമുറയെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സഞ്ജു സാംസൺ ഫൗണ്ടേഷനുമായി സഹകരിച്ച് മാരത്തൺ സംഘടിപ്പിക്കുന്നത്. കുട്ടികൾക്കും യുവാക്കൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ പങ്കാളികളാകാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

മാരത്തണിൽ 42.2 കിലോമീറ്റർ ഫുൾ മാരത്തൺ, 21.1 കിലോമീറ്റർ ഹാഫ് മാരത്തൺ, 10 കിലോമീറ്റർ, 5 കിലോമീറ്റർ ഓട്ടങ്ങൾ എന്നിവ ഉൾപ്പെടും. ക്വാർട്ടർ മാരത്തൺ, പ്രത്യേക വിഭാഗങ്ങളിലുള്ള മത്സരങ്ങൾ എന്നിവയും നടക്കും. വിവിധ പ്രായക്കാർക്കും കായികക്ഷമതയുള്ളവർക്കും പങ്കെടുക്കാൻ കഴിയുന്ന രീതിയിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.

യുവജനങ്ങളുടെ കായിക പങ്കാളിത്തം വർധിപ്പിക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും മാരത്തൺ സഹായകമാകുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു. സാമൂഹിക ഉത്തരവാദിത്ത പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ പദ്ധതികളും മാരത്തണിനോടനുബന്ധിച്ച് നടപ്പാക്കും.

2025ൽ 10,000ത്തിലധികം പേർ പങ്കെടുത്ത മാരത്തണിൽ ഇത്തവണ 15,000 പേരെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. കേരളത്തിന് പുറത്തുനിന്നും രാജ്യാന്തര തലത്തിൽ ന

filter: 0; fileterIntensity: 0.0; filterMask: 0; sv:16.1.15.1.W30;
module: video;hw-remosaic: false;touch: (-1.0, -1.0);sceneMode: null;cct_value: 0;AI_Scene: (-1, -1);aec_lux: 0.0;aec_lux_index: 0;HdrStatus: off;albedo: ;confidence: ;motionLevel: -1;weatherinfo: null;temperature: 38;

Leave a Reply

Your email address will not be published. Required fields are marked *