NEWSLatest

മെഡിക്കൽ കോളേജ് മോർച്ചറിയിലെ അനാഥ മൃതശരീരങ്ങൾക്ക് മാന്യമായ അന്ത്യയാത്ര; മനുഷ്യത്വത്തിന്റെ മാതൃകയായി പനവൂർ സഫീർഖാൻ മന്നാനി

Spread the love

മെഡിക്കൽ കോളേജ് മോർച്ചറിയിലെ അനാഥ മൃതശരീരങ്ങൾക്ക് മാന്യമായ അന്ത്യയാത്ര; മനുഷ്യത്വത്തിന്റെ മാതൃകയായി പനവൂർ സഫീർഖാൻ മന്നാനി

തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ ബന്ധുക്കളോ ഏറ്റെടുക്കാൻ ആളുകളോ ഇല്ലാതെ കഴിയുന്ന മൃതശരീരങ്ങൾ ഏറ്റെടുത്ത് മാന്യമായ രീതിയിൽ സംസ്കരിക്കുന്ന പ്രവർത്തനത്തിലൂടെ ശ്രദ്ധേയനാകുകയാണ് പനവൂർ സഫീർഖാൻ മന്നാനി.

ജാതിയോ മതമോ വർഗമോ സാമ്പത്തിക സ്ഥിതിയോ നോക്കാതെ, മരണശേഷം ആരുമില്ലാതെ മോർച്ചറിയിൽ കഴിയുന്ന മനുഷ്യരുടെ മൃതശരീരങ്ങൾക്ക് അർഹിക്കുന്ന ആദരവ് ഉറപ്പാക്കുക എന്ന വലിയൊരു ദൗത്യമാണ് അദ്ദേഹം ഏറ്റെടുത്തിരിക്കുന്നത്.

ജീവിച്ചിരിക്കുമ്പോൾ ആരൊക്കെയോ ആയിരുന്ന ആ മനുഷ്യർക്ക് മരണശേഷം ഒരു അന്ത്യയാത്രയെങ്കിലും മാന്യമായി ലഭിക്കണം എന്ന മാനുഷിക ചിന്തയാണ് ഈ പ്രവർത്തനത്തിന് പിന്നിൽ.

സമൂഹത്തിൽ പലരും ശ്രദ്ധിക്കാതെ പോകുന്ന ഈ മേഖലയിൽ നിസ്വാർത്ഥമായി ഇടപെടുന്ന അദ്ദേഹത്തിന്റെ പ്രവർത്തനം ഏറെ പ്രശംസനീയമാണ്. മനുഷ്യസ്നേഹം പ്രസംഗങ്ങളിലല്ല, പ്രവർത്തികളിലാണ് തെളിയിക്കേണ്ടതെന്ന വലിയ സന്ദേശമാണ് സഫീർഖാൻ മന്നാനി നൽകുന്നത്.

ബന്ധങ്ങളില്ലാത്തവർക്ക് അവസാന യാത്രയിൽ താങ്ങാകുന്ന ഈ മനുഷ്യസ്നേഹത്തിന് മുന്നിൽ ഒരു ബിഗ് സല്യൂട്ട്!

Leave a Reply

Your email address will not be published. Required fields are marked *