ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ പ്രക്ഷോഭത്തിലേക്ക്
ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ പ്രക്ഷോഭത്തിലേക്ക്. ജൂലൈ 8 ന് രാവിലെ 10 മണിക്ക് സെക്രട്ടറിയേറ്റ് പടിക്കലാണ് പ്രക്ഷോഭ സമരം നടത്തുന്നത്. പ്രക്ഷോഭ സമരം വി.ഡി സതീഷൻ ഉദ്ഘാടനം നിർവഹിക്കും . ഇ.പി ജയരാജൻ രാജീവ് ചന്ദ്രശേഖർ കെ.സി വേണുഗോപാൽ ശശി തരൂർ തുടങ്ങിയവർ പങ്കെടുത്തു സംസാരിക്കും. ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റത്തിനെതിരെ അനധികൃത കേറ്ററിംഗ് സ്ഥാപനങ്ങൾക്കെതിരെ പ്രക്ഷോഭ സമരമെന്ന് ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.