Monday, November 2, 2026
Latest:
LatestNEWS

ചിറയിന്‍കീഴിലെ കയ്യാങ്കളിയില്‍ പ്രതികരണവുമായി രമ്യ ഹരിദാസ് എംഎല്‍എ

Spread the love

തിരുവനന്തപുരം: ചിറയിന്‍കീഴിലെ കയ്യാങ്കളിയില്‍ പ്രതികരണവുമായി രമ്യ ഹരിദാസ് എംഎല്‍എ. കൃത്യമായ നടപടി ആഭ്യന്തരവകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് രമ്യ പറഞ്ഞു. എംഎല്‍എയും പ്രവര്‍ത്തകരും തമ്മിലുള്ള കയ്യാങ്കളിയില്‍ കടുത്ത അതൃപ്തിയിലാണ് പാര്‍ട്ടി നേതൃത്വം. ഇതുമായി ബന്ധപ്പെട്ട് ഉടന്‍ തന്നെ പാര്‍ട്ടി തല അന്വേഷണം ഉണ്ടാകും.ബാങ്ക് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രണ്ട് വിഭാഗമായി മത്സരിച്ചുവെന്നും കെപിസിസി നിര്‍ദേശം പ്രകാരമാണ് രണ്ട് വിഭാഗത്തെയും വിളിച്ചു സംസാരിച്ചതെന്നും രമ്യ ഹരിദാസ് പറഞ്ഞു. വിട്ടുവീഴ്ച ഇല്ലാത്ത നിലയിലേക്ക് പോയി. ഒരുപക്ഷം പിടിക്കുന്നത് ശരിയല്ല എന്നതുകൊണ്ട് രണ്ട് പ്രവര്‍ത്തകര്‍ നടത്തിയ കണ്‍വെന്‍ഷനും പങ്കെടുക്കുന്നില്ല എന്ന് തീരുമാനിച്ചു. എന്നാല്‍, അതിനു ശേഷം വാട്‌സാപ്പില്‍ തനിക്കെതിരെ അപവാദപ്രചാരണം നടന്നു. ഉപയോഗിച്ച വാക്കുകള്‍ പുറത്തു പറയാന്‍ കഴിയാത്തതാണ് – രമ്യ ഹരിദാസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *