അങ്കമാലിയിൽ വൻ ലഹരി വേട്ട; ആലപ്പുഴ സ്വദേശികൾ പിടിയിൽ

Spread the love

കൊച്ചി : അങ്കമാലിയിൽ വൻ മയക്കുമരുന്ന് വേട്ട, കാറിൽ കടത്തുകയായിരുന്ന 12 കിലോ കഞ്ചാവ് പിടികൂടി. ആലപ്പുഴ പുന്നപ്ര കൊല്ലപ്പറമ്പിൽ ചാൾസ് ഡെന്നീസ് (29) ആലപ്പുഴ പുന്നപ്ര ആറാട്ടുകുളം വീട്ടിൽ പ്രവീൺ ദാസ് (28) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും, അങ്കമാലി പൊലീസും ചേർന്ന് പിടികൂടിയത്.ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ അങ്കമാലി ടിബി ജംഗ്ഷന് സമീപം വച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കാറിന്‍റെ ഡിക്കിയിൽ ബാഗുകളിൽ പ്രത്യേകം പൊതിഞ്ഞ നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.ആലപ്പുഴ ഭാഗത്തേക്ക് കൊണ്ടു പോകാനായിരുന്നു പദ്ധതി. നർക്കോട്ടിക് സെൽ ഡിവൈഎസ്പിസി. ബിനു കുമാർ, ആലുവ ഡിവൈഎസ്പി ബൈജു പൗലോസ്, അങ്കമാലി എസ്എച്ച്ഓ പി.എം. റാസിക് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *