മന്ത്രി വി.എൻ. വാസവൻ ഉത്രാടക്കിഴി കൈമാറി

Spread the love

കോട്ടയം: ഉത്രാടദിനത്തിൽ കോട്ടയം വയസ്കര രാജ് ഭവൻ കോവിലകത്ത് എത്തി സഹകരണ-ദേവസ്വം – തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉത്രാടക്കിഴി കൈമാറി. വയസ്കര കോവിലകത്തെ എൻ.കെ. സൗമ്യവതി തമ്പുരാട്ടിക്കാണ് 1001 രൂപ അടങ്ങിയ ഉത്രാടക്കിഴി കൈമാറിയത്. കൊച്ചി രാജാവ് രാജകുടുംബാംഗങ്ങളായ സ്ത്രീകൾക്ക് ഓണത്തോടനുബന്ധിച്ചു നൽകിയിരുന്ന സമ്മാനമായിരുന്നു ഉത്രാടക്കിഴി. കൊച്ചി രാജവംശത്തിന്റെ പിന്മുറക്കാരിയെന്ന നിലയിലാണ് വയസ്കര കോവിലകത്തെ രാജരാജവർമയുടെ ഭാര്യ സൗമ്യവതിക്ക് കിഴി കൈമാറിയത്. തൃശൂർ കളക്ടറേറ്റിൽ നിന്നനുവദിക്കുന്ന തുക ബന്ധപ്പെട്ട തഹസീൽദാർമാർക്ക് കൈമാറുകയാണ് ചെയ്യുന്നത്.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ., ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, കോട്ടയം തഹസീൽദാർ എസ്.എൻ. അനിൽകുമാർ, കോട്ടയം വില്ലേജ് ഓഫീസർ ജെബോയി മാത്യൂ എന്നിവരും സന്നിഹിതരായിരുന്നു.

ഫോട്ടോ ക്യാപ്ഷൻ

ഈ വർഷത്തെ ഉത്രാടക്കിഴി വയസ്കര രാജ് ഭവൻ കോവിലകത്ത് എൻ.കെ സൗമ്യവതി തമ്പുരാട്ടിക്ക് മന്ത്രി വി.എൻ വാസവൻ കൈ മാറുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജില്ലാ കളക്ടർ ചേതൻ കുമാർ മീണ എന്നിവർ സമീപം.

(കെ.ഐ.ഒ. പി. ആർ. 2330/2025)

Leave a Reply

Your email address will not be published. Required fields are marked *