എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെതിരേയുള്ള ആരോപണം ഈയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ നിർണായക തീരുമാനം
തിരുവനന്തപുരം: എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജനെതിരേ ഉയര്‍ന്ന ആരോപണത്തില്‍ ഈയാഴ്ച ചേരുന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ണായകതീരുമാനമെടുക്കും. പ്രശ്‌നത്തില്‍ പി.ബി. നിര്‍ദേശം പാലിച്ചാവും സെക്രട്ടേറിയറ്റിന്റെ നടപടി. അനാരോഗ്യം ചൂണ്ടിക്കാട്ടി അവധിയിലായിരുന്ന ഇ.പി. സെക്രട്ടേറിയറ്റില്‍ പങ്കെടുത്ത് വിശദീകരണം നല്‍കാനാണ് സാധ്യത.അതേസമയം, സംസ്ഥാന കമ്മിറ്റിയില്‍ ഇ.പി.ക്കെതിരേ തുറന്നടിച്ച കണ്ണൂര്‍ മുന്‍ജില്ലാസെക്രട്ടറി പി. ജയരാജന്‍ ഇതുവരെ ആരോപണം എഴുതി നല്‍കിയിട്ടില്ലെന്നതാണ് നേതൃത്വത്തിനുമുന്നിലെ വെല്ലുവിളി. ആരോപണം അന്വേഷിക്കണമെന്ന് പി. ജയരാജന്‍ ആവശ്യപ്പെട്ടപ്പോള്‍ പരാതി രേഖാമൂലം നല്‍കാനായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മറുപടി. അതു ചെയ്യാമെന്ന് പി. ജയരാജന്‍ സമ്മതിച്ചെങ്കിലും ഇതുവരെ എഴുതിനല്‍കിയിട്ടില്ല. പ്രശ്‌നം പി.ബി. പരിഗണിച്ചശേഷവും അദ്ദേഹം പരാതി രേഖാമൂലം നല്‍കിയില്ലെങ്കില്‍ ഇപ്പോഴത്തെ തര്‍ക്കം പാര്‍ട്ടിയില്‍ ഒത്തുതീരാനുള്ള വഴിയൊരുങ്ങും.വിവാദങ്ങള്‍ കത്തിപ്പടര്‍ന്നതില്‍ പ്രതിരോധത്തിലാണ് പാര്‍ട്ടി. സാധാരണ ഇത്തരം ആക്ഷേപങ്ങളുയരുമ്പോള്‍ പാര്‍ട്ടിയെ രക്ഷിക്കാന്‍ രംഗത്തിറങ്ങാറുള്ള സൈബര്‍ സംഘങ്ങളും മിണ്ടുന്നില്ല. പരസ്യമായി വിവാദം ചൂടുപിടിച്ചിട്ടും സി.പി.എം. നേതൃത്വമോ സെക്രട്ടറിയോ നിഷേധക്കുറിപ്പ് പുറപ്പെടുവിച്ചില്ല. ആരോപണം പ്രതിപക്ഷം ഏറ്റെടുത്ത സാഹചര്യത്തിലാണ് എല്ലാം മാധ്യമസൃഷ്ടിയാണെന്ന് എം.വി. ഗോവിന്ദന്റെ ദുര്‍ബലമായ പ്രതികരണം