നിയമസഭയിലെ ഓണാഘോഷത്തിൽ നൃത്തപരിപാടിക്കിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു
തിരുവനന്തപുരം : നിയമസഭയിലെ ഓണാഘോഷത്തിൽ നൃത്തപരിപാടിക്കിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു. നിയമസഭയില്‍ സീനിയര്‍ ഗ്രേഡ് ലൈബ്രേറിയനായ വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ജുനൈസ് അബ്ദുള്ള (46) ആണ് മരിച്ചത്. പി.വി അൻവർ എംഎൽഎ ആയിരുന്ന സമയത്ത് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി കൂടിയായിരുന്നു ജുനൈസ്ഉടൻ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ മൃതദേഹം നിയമസഭ ഓഫീസിലെ പൊതുദർശനത്തിനുശേഷം ചൊവ്വാഴ്ച രാത്രിയോടെ ബത്തേരിയിലെ വീട്ടിലെത്തിക്കും. ബത്തേരി ചുങ്കം കബറിസ്ഥാനിൽ കബറടക്കം