കെ എസ് ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ പ്രതിയെ പിടികൂടി
കൊല്ലം : കെ എസ് ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ പ്രതിയെ പിടികൂടി മൈലക്കാട് സ്വദേശി സുനിൽ കുമാർ (43) ആണ് കൊല്ലം സിറ്റി പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. കൊട്ടിയത്ത് നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന യുവതിക്ക് നേരെയാണ് പ്രതി നഗ്നതാ പ്രദർശനം നടത്തിയത്. ഇതോതുടർന്ന് ഇയാളുടെ പ്രവർത്തികൾ കണ്ട യുവതി മൊബൈൽ ക്യാമറയിൽ പകർത്തി. ഇതോടെ നഗ്ന പ്രദർശനം വാർത്തയാകും ചെയ്തു. തുടർന്ന് പോലീസ് പ്രതിയെ പിടികൂടാൻ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചായിരുന്നു അന്വേഷണം നടന്നത്. ഇത്തിര പാലത്തിന് സമീപത്ത് നിന്ന് പ്രതിയെ പിടികൂടുകയും ചെയ്തു. നിലവിൽ ദൃശ്യങ്ങളുടെയും പരാതിക്കാരിയുടെ മൊഴിയുടെയും അടിസ്ഥാനത്തിൽ ഈസ്റ്റ് പോലീസ് കേസെടുത്തിട്ടുണ്ട്.