ഏഷ്യ കപ്പിൽ ഓപണിംഗിൽ സഞ്ജു ഉണ്ടാകുമോ എന്ന് അറിയില്ല,
സെപ്റ്റംബറിൽ ആരംഭിക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഓപ്പണിങ് കോമ്പിനേഷന്‍ എങ്ങനെയാവുമെന്നതിനെ കുറിച്ച് നിരീക്ഷണം നടത്തിയിരിക്കുകയാണ് മുന്‍ ഓപ്പണറും നിലവിൽ കമന്റേറ്ററുമായ ആകാശ് ചോപ്ര.“അവസാനമായി കളിച്ച മൂന്നു ടി20 പരമ്പരകളിലും സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ ജോടിയാണ് ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്തത്. ബംഗ്ലാദേശ് (ഹോം), സൗത്താഫ്രിക്ക (എവേ), ഇംഗ്ലണ്ട് (ഹോം) എന്നിവര്‍ക്കെതിരേയായിരുന്നു. ഗൗതം ഗംഭീറിന്റെ ഈ പുതിയ ഓപ്പണിങ് കോമ്പിനേഷന്‍ ക്ലിക്കാവുകയും ചെയ്തിരുന്നു. ഫസ്റ്റ് ചോയ്‌സ് ഓപ്പണര്‍മാരായ ശുഭ്മന്‍ -യശസ്വി ജയ്‌സ്വാള്‍ എന്നിവര്‍ക്കു പകരമാണ് ഇങ്ങനെയൊരു പരീക്ഷണം നടത്തിയത്. നമ്മള്‍ വളരെയധികം താല്‍പ്പര്യമുണര്‍ത്തുന്ന ഒരു ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. യശസ്വി ജയ്‌സ്വാളിനും ശുഭ്മന്‍ ഗില്ലിനും ടീമില്‍ ഇടം വേണമെന്നു നിങ്ങള്‍ ആഗ്രഹിക്കും. പക്ഷെ മുന്‍ ടീമിലെ ആരെ മാറ്റാനാണ് നമ്മള്‍ ആവശ്യപ്പെടുക?”നമ്മള്‍ ടി20 മല്‍സരങ്ങള്‍ കളിച്ചപ്പോള്‍ അവര്‍ (സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ ജോടി) വളരെ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. യശസ്വിയെയോ, ഗില്ലിനേയോ ഏഷ്യാ കപ്പ് ടീമിന്റെ ഭാഗമാക്കാനുള്ള പ്രലോഭനം തീര്‍ച്ചയായുമുണ്ടാവും. പക്ഷെ അതു അത്ര നേരായതായിരിക്കുമോ എന്ന് എനിക്ക് അറിയില്ല” ആകാശ് ചോപ്ര പറഞ്ഞു.