പൂജപ്പുര ശ്രീ സരസ്വതി ദേവി ക്ഷേത്രം നവരാത്രി മഹോത്സവം 2025.

Spread the love

തിരുവനന്തപുരം ചരിത്ര പ്രസിദ്ധവും പുണ്യപുരാതന ക്ഷേത്രങ്ങളിൽ ഒന്നായ പൂജപ്പുര ശ്രീ സരസ്വതി ദേവി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം സെപ്റ്റംബർ 22ന് തുടങ്ങി ഒക്ടോബർ രണ്ടിന് അവസാനിക്കും പൂജപ്പുര ശ്രീ സരസ്വതി ദേവി ക്ഷേത്രത്തിന്റെ ഭരണം ജനകീയ സമിതിയുടെ പൂർണ്ണ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത് ക്ഷേത്ര ആചാര അനുഷ്ഠാനങ്ങൾ പ്രകാരമുള്ള എല്ലാ പൂജാദി കർമ്മങ്ങളും ചിട്ടയായി നിർവഹിക്കുന്നതിനോടൊപ്പം ജനകീയസമിതി നിരവധി സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളും ഏറ്റെടുത്ത് ഭംഗിയായി നടത്തിവരുന്നുണ്ട് പൂജപ്പുര നവരാത്രി മഹോത്സവ വേളയിൽ ക്ഷേതാനുഷ്ഠാന കർമ്മങ്ങൾക്കൊപ്പം വിശേഷാൽ പൂജകളായ ശ്രീ സരസ്വതി യാമ പൂജ, മഹാസാര സ്വാധമംഗള ഹോമം മഹാസുദർശന ഹോമം കളഭാഭിഷേകം പുസ്തക പൂജ കനക സഭാദർശനം തുടങ്ങിയ പൂജാദി കർമ്മങ്ങൾ തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ നെല്ലിയോട് വിഷ്ണു നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടന്നുവരുന്നു കൂടാതെ വിജയദശമി ദിനത്തിൽ പൂജപ്പുര വിദ്യാരംഭം കുമാരസ്വാമി എഴുന്നള്ളിപ്പ് പതിനായിരക്കണക്കിന് ഭക്തർ പങ്കെടുക്കുന്ന ്് മഹാകാവടി ഘോഷയാത്ര അഭിഷേകം പള്ളിവേട്ട തുടങ്ങിയവ പ്രധാന ചടങ്ങുകൾ ആണ് ഒന്നാം ഉത്സവ ദിവസമായ 22ന് വൈകുന്നേരം അഞ്ചുമണിക്ക് ശ്രീചിത്ര തിരുനാൾ ഓഡിറ്റോറിയത്തിൽ നവരാത്രി മഹോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനം നടക്കും മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനവും ഈ വർഷത്തെ വാണി മണി പുരസ്കാരം ഗായകൻ എം ജയചന്ദ്രന് സമ്മാനിക്കുകയും ചെയ്യും ആശംസകൾ അർപ്പിച്ച് മേയർ ആര്യ രാജേന്ദ്രൻ മുൻ നിയമസഭാ സ്പീക്കർ ശക്തൻ വാർഡ് കൗൺസിലർ അഡ്വക്കേറ്റ് വി വി രാജേഷ് കരമന ജയൻ മുൻമേയർ അഡ്വക്കേറ്റ് ചന്ദ്രിക തുടങ്ങിയവർ സംസാരിക്കും സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 2 വരെ ശ്രീ ചിത്ര തിരുനാൾ ഓഡിറ്റോറിയം ശ്രീ സ്വാതി തിരുനാൾ സരസ്വതി മണ്ഡപം തുടങ്ങിയിടങ്ങളിൽ കലാപരിപാടികൾ സംഗീത കച്ചേരി തുടങ്ങിയവ ഉണ്ടായിരിക്കും. എല്ലാ ഉത്സവ ദിനങ്ങളിലും സരസ്വതി മണ്ഡലത്തിൽ രാത്രി 8. 30ന് കനക സഭാദർശനം ഉണ്ടായിരിക്കും. ഏഴാം ഉത്സവ ദിവസമായ സെപ്റ്റംബർ 28ന് സരസ്വതി മണ്ഡപത്തിൽ രാവിലെ ആറ് മണി മുതൽ വൈകുന്നേരം 6 മണി വരെ ശ്രീ സരസ്വതി ദേവി അഖണ്ഡ നാമജപാർച്ചന നടക്കും വൈകുന്നേരം 4 30ന് നവരാത്രി പ്രഭാഷണ പരമ്പരയിൽ എസ് ശ്രീജിത്ത് ഐപിഎസ് പ്രഭാഷണം നടത്തും. ഉത്സവ ദിനങ്ങളിൽ പ്രമുഖർ പങ്കെടുക്കുന്ന പ്രഭാഷണ പരമ്പര ഉണ്ടായിരിക്കും. വിജയദശമി ഉത്സവ ദിനമായ ഒക്ടോബർ 2ന് ശ്രീ സ്വാതി തിരുനാൾ സരസ്വതി മണ്ഡപത്തിൽ രാവിലെ 5 .30 മുതൽ പതിനായിരക്കണക്കിന് കുരുന്നുകൾക്ക് പ്രഹൽ പ്രഗൽഭർ ആദ്യാക്ഷരം കുറിക്കും രാവിലെ 9 മണിക്ക് ഭഗവാൻ വേളിമല കുമാരസ്വാമിക്ക് ഭക്തിനിർഭരമായ സ്വീകരണം കരമന ജംഗ്ഷനിൽ ആചാര അനുഷ്ഠാനങ്ങളോടെ നൽകും
.തുടർന്ന് വെള്ളി കുതിരയിലേറിയ കുമാരസ്വാമിയെ എതിരേറ്റു പൂജപ്പുര മണ്ഡപത്തിൽ കുടിയിരുത്തും തുടർന്ന് ചെങ്കല്ലൂർ ശ്രീ മഹാദേവക്ഷേത്ര സന്നിധിയിൽ നിന്നും പതിനായിരക്കണക്കിന് പത്തർ പങ്കെടുക്കുന്ന മഹാ കാവടി ഘോഷയാത്ര നടക്കും ഉച്ചയ്ക്ക് രണ്ടുമണിക്ക് സരസ്വതിയും മണ്ഡപത്തിൽ കാവടി അഭിഷേകം നടക്കും വൈകുന്നേരം 4 30ന് ഭഗവാൻ വേളിമല കുമാരസ്വാമിയുടെ തിരിച്ച് എഴുന്നള്ളത്തും പള്ളിവേട്ടയും നടക്കും ഇതോടെ ഈ വർഷത്തെ നവരാത്രി ഉത്സവത്തിന് പരിസമാപ്തിയാകും പത്രസമ്മേളനത്തിൽ സരസ്വതി ദേവി ക്ഷേത്രം ജനകീയ സമിതി പ്രസിഡന്റ് കെ ശശികുമാർ, സെക്രട്ടറി പി ഗോപകുമാർ, ട്രഷറർ ടി എസ് വിജയകുമാർ, രക്ഷാധികാരികൾ ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *