കോഴിക്കോട് ഷിബിലയുടെ കൊലപാതകം; പ്രതിക്കെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി ഷിബിലയുടെ പിതാവ്
കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശി ഷിബിലയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി യാസിറിനെതിരെ ഷിബിലയുടെ പിതാവ് അബ്ദുറഹ്‌മാന്‍. പ്രശ്‌ന പരിഹാരത്തില്‍ നിന്ന് യാസിറിന്റെ കുടുംബം ഒഴിഞ്ഞു മാറിയെന്നും യാസിറിന്റെ മതാപിതാക്കളാണ് യഥാര്‍ത്ഥ ഉത്തരവാദികളെന്നും ഷിബിലയുടെ പിതാവ് പറഞ്ഞു.
എത്ര വലിയ ശിക്ഷ നല്‍കാന്‍ കഴിയുമോ അത് യാസിറിന് നല്‍കണം. യാസിറിന്റെ ഭീഷണിക്ക് വഴങ്ങി മകള്‍ കൂടെ പോയതാവാമെന്ന് കരുതുന്നുവെന്നും മകളുടെ പേരില്‍ യാസിര്‍ ലോണ്‍ എടുത്തുവെന്നും പിതാവ് പറഞ്ഞു. യാസിറിന് പരമാവധി ശിക്ഷ നല്‍കണമെന്നും ഷിബിലയുടെ പിതാവ് അബ്ദുറഹ്‌മാന്‍ പറഞ്ഞു. 2 കത്തിയുമായാണ് യാസിര്‍ വീട്ടില്‍ എത്തിയത്. യാസിറിന്റെ സുഹൃത്താണ് ഉമ്മയെ കഴുത്തറുത്ത് കൊന്ന ആഷിഖ്. അബ്ദുഹ്‌മാനും ഭാര്യയ്ക്കും മകളുടെ ഭര്‍ത്താവ് യാസിറിന്റെ ആക്രമണത്തില്‍ പരുക്കേറ്റിരുന്നു.
അതേസമയം കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശി ഷിബിലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് യാസിര്‍ ഉപയോഗിച്ചത് രണ്ട് കത്തികള്‍ എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കത്തി ഉപയോഗിച്ച് കഴുത്തിനു പുറകിലേറ്റ ആഴത്തിലുള്ള മുറിവാണ് ഷിബിലയുടെ മരണത്തിനിടയാക്കിയത്.
ഭര്‍ത്താവായ പ്രതി യാസിര്‍ രണ്ട് കത്തികളുമായാണ് ഷിബിലയുടെ വീട്ടിലെത്തിയത്. ഇവ ഉപയോഗിച്ചായിരുന്നു കൊലപാതകം.പുതിയ സ്റ്റീല്‍ കത്തിക്ക് പുറമേ ചെറിയ കത്തി കൂടിയാണ് പോലീസ് കണ്ടെടുത്തത്. യാസിറിന്റെ ആക്രമണത്തില്‍ 11 മുറിവുകളാണ് ഷിബിലയുടെ ശരീരത്തില്‍ ഏറ്റത്. ഇതില്‍ കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവ് മരണത്തിലേക്ക് നയിച്ചു എന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍. യാസിറിന്റെ ലഹരി ഇടപാടുകളെ കുറിച്ചും പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.