ഇതുവരെ പിടിയിലായത് 127 പേർ: ഭിക്ഷാടകർക്കെതിരെ ദുബായ് പൊലീസ് ആരംഭിച്ച കാമ്പയിൻ പുരോഗമിക്കുന്നു
ഭിക്ഷാടകർക്കെതിരെ ദുബായ് പൊലീസ് ആരംഭിച്ച കാമ്പയിൻ പുരോഗമിക്കുന്നു. റമദാനിലെ ആദ്യ പകുതിയിൽ ദുബായിൽ 127 ആളുകൾ പിടിയിലായതായി പൊലീസ് വ്യക്തമാക്കി. ഇവരിൽ നിന്ന് 50000 ദിർഹവും പിടിച്ചെടുത്തു. യാചകരെ കണ്ടെത്താൻ പരിശോധന ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു. മറ്റ് എമിറേറ്റുകളിലും പരിശോധനകൾ നടക്കുന്നുണ്ട്.
യാചകരില്ലാത്ത അവബോധമുള്ള സമൂഹം എന്ന പേരിലാണ് പോലീസ് ഭിക്ഷാടകർക്കെതിരെ കാമ്പെയിൻ നടത്തുന്നത്. റമദാൻ ആദ്യദിവസം മുതൽ അധികൃതർ പരിശോധന ശക്തമാക്കിയിരുന്നു.ഇതിന്റ ഭാഗമായി റമദാൻ മാസത്തിലെ ആദ്യപകുതിയിൽ ദുബായിൽ 127 ആളുകൾ പിടിയിലായതായി പോലീസ് വ്യക്തമാക്കി.ഇവരിൽ നിന്ന് 50000 ദിർഹവും പിടിച്ചെടുത്തു.
മറ്റ് എമിറേറ്റുകളിലുംപരിശോധന ശക്തമാക്കിയിട്ടുണ്ട്. ഷാർജയിൽ ഇക്കാലയളവിൽ പോലീസ് പിടിയിലായത് 107 യാചകരാണെന്ന് ഷാർജ പോലീസ് അറിയിച്ചു.പിടിയിലായവരിൽ 87 പുരുഷൻമാരും 20 വനിതകളും ഉൾപ്പെടുന്നു. ഇവരിൽ നിന്ന് അഞ്ച് ലക്ഷം ദിർഹവും പിടിച്ചെടുത്തു. സഹതാപത്തിന്‍റെ അടിസ്ഥാനത്തിൽ യാചകരെ പ്രോൽസാഹിപ്പിക്കരുതെന്നും .റമദാൻ മാസത്തിൽ ഭിക്ഷാടനം നടത്തുന്നവരെ അകറ്റി നിർത്തണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി അർഹരായവർക്ക് സഹായം നൽകാനുളള സർക്കാർ സംവിധാനങ്ങളിലൂടെ മാത്രം സഹായങ്ങൾ നൽകണമെന്നും അധികൃതർ ഓർമിപ്പിച്ചു.