ത്രിപുരയില്‍ ക്രമസമാധാനം തകര്‍ന്നുവെച്ച് മുഖ്യമന്ത്രി
ത്രിപുരയില്‍ സംഘപരിവാര്‍ അക്രമബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തുന്ന പ്രതിപക്ഷ എംപിമാരുടെ വസ്തുതാ അന്വേഷണ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം അതിരൂക്ഷമായ ആക്രമണങ്ങളാണ് പ്രതിപക്ഷ കക്ഷികള്‍ക്കുനേരെ ത്രിപുരയില്‍ അരങ്ങേറുന്നത്. പൊലീസ് നിഷ്‌ക്രിയത്വം മൂലം ക്രമസമാധാനം പാടേ തകര്‍ന്ന അവസ്ഥയാണ്. ത്രിപുരയിലെ സംഘപരിവാര്‍ തേര്‍വാഴ്ചയില്‍ പ്രതിഷേധിക്കാനും സംസ്ഥാനത്തെ നിയമവാഴ്ച പുനസ്ഥാപിക്കാനും രാജ്യത്തെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.ഫേസ്ബുക്കിലാണ് അദേഹം ഈ പ്രതിഷേധക്കുറിപ്പ് പങ്കുവെച്ചത്. എന്നാല്‍, ത്രിപുരയിലെ കാര്യങ്ങള്‍ വരെ കൃത്യമായി മനസിലാക്കുന്ന മുഖ്യമന്ത്രി എന്തു കൊണ്ട് കൊച്ചിയില്‍ പത്തു ദിവസമായി കത്തി വിഷപ്പുക വമിപ്പിക്കുന്ന ബ്ര്ഹ്മപുരത്തെക്കുറിച്ച് സംസാരിക്കുന്നില്ലെന്ന് നിരവധി കമന്റുകളാണുള്ളത്.കേരളത്തിലെ വിഷപ്പുക വിഷയം കൈകാര്യം ചെയ്യാന്‍ എന്താണ് സര്‍ക്കാര്‍ ചെയ്തതെന്നുള്ള ചോദ്യങ്ങളും കമന്റുകളായി എത്തിയിട്ടുണ്ട്. ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീപിടിച്ച് പത്തു ദിവസം കഴിഞ്ഞിട്ടും സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന പിണറായി പ്രതികരിച്ചിരുന്നില്ല. ഇതിന്റെ രോഷമാണ് ഫേസ്ബുക്ക് പോസ്റ്റിലെ കമന്റുകളിലൂടെ ജനങ്ങള്‍ പ്രതികരിക്കുന്നത്.