തമിഴ്നാടിന്റെ തെക്കൻ മേഖലകളിൽ വ്യാപക മഴ : നാല് ജില്ലകളിൽ ഇന്ന് പൊതുവധി

Spread the love

ചെന്നൈ: തമിഴ്നാടിന്റെ തെക്കൻ മേഖലകളിൽ വ്യാപകമായ തുടരുന്നു. മണിക്കൂറുകൾ നീണ്ട മഴയിൽ താഴ്ന്ന പ്രദേശങ്ങൾ മുഴുവനും വെള്ളത്തിനടിയിലായി. കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ പ്രകാരം, തിരുനൽവേലി, തൂത്തുക്കുടി, കന്യാകുമാരി, തെങ്കാശി ജില്ലകളിൽ റെക്കോർഡ് മഴയാണ് അനുഭവപ്പെടുന്നത്. ഇടതടവില്ലാതെ കനത്ത മഴ തുടരുന്നതിനാൽ ഈ നാല് ജില്ലകളിലെ ബാങ്കുകൾക്ക് അടക്കം പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്.ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ ജനജീവിതം ദുസ്സഹമായിട്ടുണ്ട്. തൂത്തുക്കുടിയിലേക്കുള്ള ഇൻഡിഗോ വിമാനങ്ങളും, വന്ദേഭാരതും അടക്കം 20 ട്രെയിനുകൾ ഇന്ന് റദ്ദ് ചെയ്തു. മാഞ്ചൊലൈ മലയിലേക്കുള്ള യാത്രയ്ക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ, രക്ഷാ പ്രവർത്തനത്തിനായി 8 എഡിആർഎഫ് യൂണിറ്റുകളെയും ആയിരത്തിലേറെ ഫയർഫോഴ്സ് ജീവനക്കാരെയും ജില്ലകളിൽ വിന്യസിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം, മന്ത്രിമാർ ജില്ലകളിൽ എത്തി ദുരിതാശ്വാസ പ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *