കുറ്റിച്ചൽ ഗവണ്മെന്റ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ചു കെ എസ് യു അരുവിക്കര നിയോജകമണ്ഡലം കമ്മിറ്റി സ്കൂൾ ഉപരോധിച്ചു
കുറ്റിച്ചൽ ഗവണ്മെന്റ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ചു കെ എസ് യു അരുവിക്കര നിയോജകമണ്ഡലം കമ്മിറ്റി സ്കൂൾ ഉപരോധിച്ചു. കേസ് അട്ടിമറിക്കാനുള്ള ശ്രമവും വിദ്യാർത്ഥികളെ അടിച്ചമർത്താനുള്ള നീക്കവും കൃത്യനിർവഹണത്തിലെ അനാസ്ഥയും സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതിൽ പ്രതിഷേധികൊണ്ടാണ് ഉപരോധം ഉണ്ടായത്.
പ്രതിഷേധത്തിനോടുവിൽ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് എം എസ് അഭിജിത്ത് പ്രതിഷേധം ഉൽഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് സച്ചിന് സത്യനേശൻ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി ഫാരിസ് ഹുസൈൻ, മണ്ഡലം പ്രസിഡന്റ്മാരായ ഫെബിൻ, അബു ത്വാലിബ് , റ്റിജു, ഫയാസ് തുടങ്ങിയവർ നേതൃത്വം നൽകി.
സ്കൂൾ അധികൃതരുടെ അനാസ്ഥയ്ക്ക് കൃത്യമായ നടപടി സ്വീകരിക്കാനും,ക്യാമറകൾ പുനർസ്ഥാപിക്കാനും സുതാര്യമായ നടപടികൾ കൈക്കൊള്ളണമെന്നും കെ എസ് യു ആവശ്യപ്പെട്ടു