മെറ്റയ്ക്കും ആപ്പിളിനും എട്ടിന്റെ പണി; നിയമ ലംഘനത്തിന് വൻ തുക പിഴയിട്ട് യൂറോപ്യൻ യൂണിയൻ

Spread the love

ആപ്പിളിനും മെറ്റയ്ക്കും ഭീമമായ തുക പിഴയുമായി യൂറോപ്യൻ യൂണിയൻ. യൂറോപ്യൻ യൂണിയന്റെ ഡിജിറ്റൽ മത്സര നിയമങ്ങൾ ലംഘിച്ചതിനാണ് കോടിക്കണക്കിന് യൂറോ പിഴ ചുമത്തിയത്. ആപ്പിളിന് 570 മില്യൺ ഡോളറും (500 മില്യൺ യൂറോ) മെറ്റയ്ക്ക് 228 മില്യൺ ഡോളറുമാണ് (200 മില്യൺ യൂറോ) പിഴ ചുമത്തിയിരിക്കുന്നത്. ആപ്പ് സ്റ്റോറിന് പുറത്ത് ലഭ്യമായ ചെലവ് കുറഞ്ഞ ആപ്പുകൾ തിരഞ്ഞെടുക്കുന്നതിൽ ഉപയോക്താക്കളെ തടസ്സപ്പെടുത്തിയതിന് യൂറോപ്യൻ കമ്മീഷൻ ആപ്പിളിന് പിഴ ചുമത്തിയത്. എന്നാൽ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം ഉപയോക്താക്കളിൽ നിന്ന് പരസ്യങ്ങൾ ഒഴിവാക്കാൻ പണം ഈടാക്കിയതിനാണ് മെറ്റയ്ക്ക് പിഴയീടാക്കിയത്.
കഴിഞ്ഞ വർഷം നിലവിൽ വന്ന ഡിജിറ്റൽ മാർക്കറ്റ് ആക്ട് (ഡിഎംഎ) കമ്പനികൾ പാലിക്കുന്നുണ്ടോ എന്നറിയാൻ യൂറോപ്യൻ കമ്മീഷൻ ഒരു വർഷം നടത്തിയ അന്വേഷണത്തിന് ശേഷമാണ് പിഴ വിധിച്ചത്.

ജൂൺ അവസാനത്തോടെ ആപ്പ് സ്റ്റോറിൽ കൂടുതൽ മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെടുന്ന ഉത്തരവും ആപ്പിളിന് ലഭിച്ചിട്ടുണ്ട്. അതേസമയം പിഴ ചോദ്യം ചെയ്യുമെന്ന് ആപ്പിളും ഇതിനെ പിഴയായിട്ടല്ല, താരിഫായാണ് കാണുന്നതെന്ന് മെറ്റയും വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *