അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണം 2023 കേരള ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും
തിരുവനന്തപുരം : അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണം 2023 നെ ഭാഗമായി കായിക സംഘടനകളെയും ഒളിംപ്യൻമാർ , അർജ്ജുന അവാർഡുകൾ ഉൾപ്പെടെയുള്ള ദേശീയ / അന്തർദേശീയ കായികതാരങ്ങളെയും കായിക സംഘാടകരെയും , കായിക പരിശീലകരെയും , കായിക അധ്യാപകരെയും ഒരുമിച്ചു നിർത്തിക്കൊണ്ട് കേരള ഒളിമ്പിക് അസോസിയേഷൻ ജില്ലകളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും.അന്താരാഷ്രട ഒളിമ്പിക് കമ്മിറ്റി ഈവർഷം മുന്നോട്ടു വെച്ചിരിക്കുന്ന ഒളിമ്പിക് സന്ദേശം Let’s Move, എന്നതാണ്. ആഗോളതലത്തിൽ കുറഞ്ഞു വരുന്ന ശാരീരിക / കായിക ക്ഷമ ഉയർത്തുവാൻ പൊതുജനങ്ങളെ ആഹ്വാനം ചെയ്യുന്നതിന് വേണ്ടിയായിരിക്കണം ഈ വർഷത്തെ ഒളിമ്പിക് ദിനാചരണം പ്രയോജനപ്പെടുത്തേണ്ടതെന്ന് നിർദേശിച്ചിട്ടുണ്ട്. 19 മുതൽ ത്യാ ങ്ങിയ പരിപാടികൾ 23ന് കുട്ട ഓട്ടത്തോടെ സമാപിക്കും. 23 ന് രാവിലെ 7 മണിക്ക് കവടിയാറിൽ നിന്നും ആരംഭിക്കുന്ന കുട്ട ഓട്ടം സെൻട്രൽ സ്റ്റേഡിയത്തിൽ അവസാനിക്കും. കെ. ഓ എ സ്പോർട്ട്സ് മാൻ ഓഫ് ദ ഇയർ 2022 പുരസ്കാരം ബാഡ്മിന്റൺ താരം എച്ച്. എസ് പ്രണോയിനാണ്. 5 ലക്ഷം രൂപയും , ഫലകവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ് . അഭിലാഷ് ടോമിയെയും ആദരിക്കും. അച്ചടി മാധ്യമ രംഗത്ത് മികച്ച റിപ്പോർട്ടർ ആയി ദീപിക സീനിയർ റിപ്പോർട്ടർ തോമസ് വർഗീസ്, ദൃശ്യ മാധ്യമ രംഗത്ത് നിന്നും ഏഷ്യാനെറ്റ് ന്യൂസ് സീനിയർ റിപ്പോർട്ടർ, സ്പോർട്സ് എഡിറ്റർ ജോബി ജോർജ് അവാർഡിന് അർഹരായി. മികച്ച സ്പോർട്സ് ഫോട്ടോ ഗ്രാഫർ പി.പി അഫ്താബിനും ലഭിച്ചതായി കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാർ , സെക്രട്ടറി എസ്. രാജീവ് എന്നിവർ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.