ഗൃഹനാഥന്റെ ആത്മഹത്യക്ക് പിന്നിൽ ലോൺ ആപ്പിന്റെ ഭീഷണിയെന്ന് ആരോപണം
വയനാട് : മീനങ്ങാടി അരിമുളയിൽ ഇന്നലെ ആത്മഹത്യ ചെയ്ത ഗൃഹനാഥന്റെ ആത്മഹത്യക്ക് പിന്നിൽ ലോൺ ആപ്പിന്റെ ഭീഷണിയെന്ന് ബന്ധുക്കളും,സുഹൃത്തുക്കളും ,ആരോപിച്ചു..ഇന്നലെ അരിമുള എസ്റ്റേറ്റിനുള്ളിൽ തൂങ്ങി മരിച്ച താഴെയുണ്ട ചിറകോണത്ത് അജയ് രാജ് (44) ന്റെ മരണത്തിന് പിന്നിലാണ് ലോൺ ആപ്പ് ഭീഷണി ഉള്ളതായി പരാതി ഉയരുന്നത്. ആപ്പിൽ നിന്നും 5000 രൂപ കടമെടുത്തതായി ആപ്പുമായി ബന്ധപ്പെട്ട ഫോൺ നമ്പർ ചാറ്റിന്റെ സ്ക്രീൻ ഷോട്ടിൽ പറയുന്നു. ഈ നമ്പറിൽ നിന്നും കുടുംബാംഗങ്ങളുടെയും സുഹൃത്തിന്റെയും ഫോണിലേക്ക് അജയുടെ മോർഫ് ചെയ്ത ചിത്രം ലഭിച്ചിരുന്നു അജയ് മരിച്ച കാര്യം അറിയിച്ചപ്പോൾ ചിരിച്ചു കൊണ്ട് നല്ല തമാശ’ എന്നാണ് മറുപടി വന്നത്. കൂടാതെ എല്ലാവർക്കും ഫോട്ടോ അയക്കുമെന്ന ഭീഷണിയും ഉണ്ട്. ഇതോടെയാണ്. മരണത്തിൽ സംശയം വന്നത് ഫോൺ പോലീസ് പരിശോധനക്കായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അസുഖബാധിതനായ അജയ്ക്ക് കടക്കെണി മൂലം വലഞ്ഞിരുന്ന പശ്ചാത്തലത്തിലായിരിക്കാം ആപ്പ് ലോണെടുത്തതെന്ന് ബന്ധുക്കൾ പറയുന്നു.