വീട് കുത്തിത്തുറന്ന് വീട്ടുപകരണങ്ങൾ നശിപ്പിച്ചു
പോത്തൻകോട് : അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് മോഷണശ്രമം നടത്തിയതായി പരാതി.മംഗലപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കാേരാണി കുറക്കട ചന്തയ്ക്ക് സമീപം ആതിര ജയപാലന്റെ സോപാനം വീടാണ് കുത്തിത്തുറന്ന് മോഷണശ്രമം നടത്തിയത്.ആദ്യം വീട്ടിൽ പലയിടത്തായി സ്ഥാപിച്ചിരുന്ന സി.സി ടിവി കാമറകളും ഡി.വി.ആറും എടുത്തു മാറ്റിയ ശേഷമാണ് മുൻവശത്തെ ഡോർ കുത്തിത്തുറന്ന് മോഷ്ടാക്കൾ അകത്തുകടന്നത്. വീടിനുള്ളിൽ സാധനങ്ങൾ വാരിവലിച്ചിടുകയും വീട്ടുപകരണങ്ങൾ കേടുവരുത്തുകയും ചെയ്തിട്ടുണ്ട്.ഭർത്താവ് ഒരാവശ്യത്തിനായി ഡൽഹിയിൽ പോയതിനാൽ ആറ്റിങ്ങലിലെ കുടുംബ വീട്ടിലായിരുന്നു ആതിര. ഇന്നലെ തിരിച്ച് വീട്ടിലെത്തിയപ്പാേഴാണ് സംഭവമറിയുന്നത്. ഇവർ ഉടൻ മംഗലപുരം പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.