പാലക്കാട് കിണറ്റിൽ അകപ്പെട്ട മയിലിനെ പരിസ്ഥിതി പ്രവർത്തകൻ കൈപ്പുറം അബ്ബാസ് രക്ഷിച്ചു
പാലക്കാട് കിണറ്റിൽ അകപ്പെട്ട മയിലിനെ പരിസ്ഥിതി പ്രവർത്തകൻ കൈപ്പുറം അബ്ബാസ് രക്ഷിച്ചു. പപ്പടപ്പടയിൽ താമസിക്കുന്ന കുറുവാൻ തൊടി വിനോദിൻ്റെ കിണറ്റിൽ അകപ്പെട്ട ആൺ മയിലിനെയാണ് സാഹസികമായി പരിസ്ഥിതി പ്രവർത്തകനായ അബ്ബാസ് രക്ഷപ്പെടുത്തി കരയ്ക്ക് എത്തിച്ചത് . ശേഷം മയിലിന് പ്രാഥമിക ശുശ്രൂഷകൾ നൽകി തൊട്ടടുത്തുള്ള പറമ്പിൽ വിട്ടയച്ചു