ആലുവയില്‍ നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളെ കണ്ടെത്തി

Spread the love

കൊച്ചി: ആലുവയില്‍ നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളെ കണ്ടെത്തി. തൃശ്ശൂരില്‍ നിന്നാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. പെണ്‍കുട്ടികളുമായി പൊലീസ് സംഘം ആലുവയിലേക്ക് തിരിച്ചെത്തി. നിര്‍ധന പെണ്‍കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തില്‍ നിന്നായിരുന്നു പെണ്‍കുട്ടികളെ കാണാതായത്. രാത്രിയാണ് പെണ്‍കുട്ടികള്‍ ബാഗുമായി പുറത്ത് കടന്നത്. ആലുവ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.ആലുവ തോട്ടക്കാട്ടുകരയിലെ സ്ഥാപനത്തില്‍ നിന്നാണ് പെണ്‍കുട്ടികളെ കാണാതായത്. 15, 16, 18 വയസുള്ള കുട്ടികളാണ് രാത്രി പുറത്ത് കടന്നത്. രാത്രി പന്ത്രണ്ടരയോടെ മൂന്ന് പേരും പുറത്തേക്ക് പോകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ബാഗടക്കം എടുത്താണ് പെണ്‍കുട്ടികള്‍ പോയത്. പുലര്‍ച്ചെ നാലരയോടെയാണ് കുട്ടികളെ കാണാതായ വിവരം സ്ഥാപനത്തിലെ അധികൃതര്‍ അറിയുന്നത്.പ്രദേശത്തെ സിസി ടിവി ക്യാമറകള്‍ പൊലീസ് പരിശോധിച്ചിരുന്നു. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു. ചൈല്‍ഡ് വെല്‍ഫെയര്‍ സെന്ററില്‍ നിന്നടക്കമുള്ള പെണ്‍കുട്ടികള്‍ താമസിച്ച് പഠിക്കുന്ന സ്ഥാപനമാണിത്. മുപ്പതോളം കുട്ടികളാണ് സ്ഥാപനത്തിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *