എംബാപ്പെയുടെ മുഖമുള്ള പാവയെ കൈയ്യിലെടുത്ത് മാര്‍ട്ടിനെസിന്റെ ആഘോഷം, വീണ്ടും വിവാദം

Spread the love

അര്‍ജന്റീനന്‍ താരം എമിലിയാനോ മാര്‍ട്ടിനസ് (Emiliano Martinez) ഇത്തവണ ലോകകപ്പിലെ (world cup 2022) ഏറ്റവും മികച്ച കളിക്കാരിലൊരാളാണ്. മാര്‍ട്ടിനെസിന്റെ വമ്പന്‍ പ്രകടനം അര്‍ജന്റീനയ്ക്ക് 36 വര്‍ഷത്തിനുശേഷം ആദ്യ കിരീട ധാരണത്തിനുള്ള അവസരമൊരുക്കി. ക്വാര്‍ട്ടര്‍ ഫൈനലിലും ഫൈനലിലും ഷൂട്ടൗട്ടില്‍ അര്‍ജന്റീനയുടെ (Argentina) വിജയതാരമായത് മാര്‍ട്ടിനെസാണ്. എന്നാല്‍, വിവാദവും മാര്‍ട്ടിനസിനെ വിടാതെ പിന്തുടര്‍ന്നു.ഏറ്റവും ഒടുവില്‍ അര്‍ജന്റീനയുടെ ട്രോഫി പരേഡിനിടെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയുടെ (Kylian Mbappe) മുഖമുള്ള കുഞ്ഞു പാവയെ പിടിച്ച് എമിലിയാനോ മാര്‍ട്ടിനെസ് പരിഹാസവുമായെത്തിയതാണ് വിവാദത്തിനിടയാക്കിയത്. ഫ്രാന്‍സിനെതിരായ അര്‍ജന്റീനയുടെ പെനാല്‍റ്റി ഷൂട്ടൗട്ട് വിജയം ആഘോഷിക്കുമ്പോഴും നേരത്തെ മാര്‍ട്ടിനസ് വിവാദ ചേഷ്ടയുമായി എത്തിയിരുന്നു. അതേസമയം, മത്സരശേഷം എംബാപ്പെയുമായി (Kylian Mbappe) സംസാരിച്ച് താരത്തെ ആശ്വസിപ്പിക്കുന്ന മാര്‍ട്ടിനെസിനേയും കാണാനായി.മാര്‍ട്ടിനെസും എംബാപ്പെയും തമ്മിലുള്ള ഉരസല്‍ ലോകകപ്പ് (FIFA World Cup) ആരംഭിക്കുന്നതിന് മുമ്പുതന്നെ കണ്ടെത്താനാകും. യൂറോപ്പിലെ ഫുട്‌ബോളിന്റെ ഗുണനിലവാരം ലോകത്തെ മറ്റ് മേഖലകളേക്കാള്‍ ഉയര്‍ന്നതാണെന്നും ലോകകപ്പില്‍ യൂറോപ്യന്‍ രാജ്യങ്ങളാണ് നേട്ടമുണ്ടാക്കിയതെന്നും എംബാപ്പെ പറഞ്ഞിരുന്നു. കൂടാതെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്ക് തങ്ങളോട് കിടപിടിക്കാന്‍ സാധിക്കുന്നില്ലെന്നും വിലയിരുത്തലുകളുണ്ടായി.യൂറോപ്പില്‍ ഞങ്ങള്‍ക്കുള്ള നേട്ടം, ഉദാഹരണത്തിന് നേഷന്‍സ് ലീഗ് പോലുള്ള ഉയര്‍ന്ന തലത്തിലുള്ള മത്സരങ്ങളില്‍ ഞങ്ങള്‍ പരസ്പരം കളിക്കുന്നു എന്നതാണ്. ഞങ്ങള്‍ ലോകകപ്പില്‍ എത്തുമ്പോള്‍, പൂര്‍ണ സജ്ജരാണ്. അതേസമയംബ്രസീലിനും അര്‍ജന്റീനയ്ക്കും തെക്കേ അമേരിക്കയില്‍ ഈ നിലവാരമില്ല. ഫുട്‌ബോള്‍ യൂറോപ്പിലെപ്പോലെ അവര്‍ മുന്നേറുന്നില്ല. അതുകൊണ്ടാണ് കഴിഞ്ഞ ലോകകപ്പുകളില്‍ ഉള്‍പ്പെടെ യൂറോപ്പുകാര്‍ വിജയിക്കുന്നതെന്നും എംബാപ്പെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *